+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി

കുവൈത്ത്: കുവൈറ്റ് വയനാട് അസോസിയേഷൻ വിവിധ പരിപാടികളോടെ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. കബ്ദിലെ ഫാമിൽ നടന്ന ആഘോഷ പരിപാടികൾ അക്ബർ വയനാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ലത്തീഫ് വയനാട് അധ്യക്ഷത വഹ
കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി
കുവൈത്ത്: കുവൈറ്റ് വയനാട് അസോസിയേഷൻ വിവിധ പരിപാടികളോടെ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. കബ്ദിലെ ഫാമിൽ നടന്ന ആഘോഷ പരിപാടികൾ അക്ബർ വയനാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ലത്തീഫ് വയനാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുബാറക്ക് കാന്പ്രത്ത്, ജോയിന്‍റ് കണ്‍വീനർ ജസ്റ്റിൻ പുല്ലാട്ട്, ഉപദേശക സമിതി അംഗം റോയ് മാത്യു, പ്രോഗ്രാം കണ്‍വീനർ ബ്ലസണ്‍ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പരന്പരാഗത രീതിയിലുള്ള കരോളും ക്രിസ്മസ് കേക്കുമുറിക്കലും കൗതുക ലേലവും കുട്ടികൾക്കും മുതിർന്നവർക്കും ഫാമിലികൾക്കും വേണ്ടിയുള്ള രസകരമായ ഗെയിമുകളും ക്യാന്പിനെ ഉൗർജ്വസ്വലമാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന മുഴുനീള ക്യാന്പ് റെജി ചിറയത്ത് നിയന്ത്രിച്ചു.

ജോമോൻ, ജിനേഷ്, എബിപോൾ ഷിബു, മിനി, ഷാന്‍റി എന്നിവരും ക്യാന്പിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു. ഗെയിമുകൾക്കും മത്സരങ്ങളിൽ വിജയികളായ ടീം വയനാടൻസിനുവേണ്ടി ജിജിൽ സമ്മാനം ഏറ്റുവാങ്ങി. വിവിധ കുടുംബങ്ങളടക്കം നൂറോളം അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ