മാഞ്ചസ്റ്ററിൽ പുതുവർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ 20ന്

05:46 PM Jan 19, 2017 | Deepika.com
മാഞ്ചസ്റ്റർ: പുതു വർഷത്തിലെ ആദ്യ നൈറ്റ് വിജിൽ മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ ജനുവരി 20ന് (വെള്ളി) നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലിൻ ഫാ.തോമസ് തൈക്കൂട്ടത്തിൽ നേതൃത്വം നല്കും. ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ബ്രദർ. ചെറിയാൻ സഹ ശുശ്രൂഷകനാകും. രാത്രി ഒന്പതു മുതൽ പുലർച്ചെ രണ്ടു വരെയായിരിക്കും ശുശ്രൂഷകൾ.

യെമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്ന ഫാ.ടോം ഉഴുവനാലിന്‍റെ മോചനത്തിനായി പ്രത്യേക നിയോഗം വച്ചുള്ള പ്രാർഥനകൾ നടക്കുന്ന നൈറ്റ് വിജിലിന് ജീസസ് യൂത്ത് ടീമംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും.
വിശുദ്ധ കുർബാന, അനുരഞ്ജന ശുശ്രൂഷകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുന്പുന്ന സ്തുതിപ്പുകൾ, ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജോബി വർഗീസ് 7825871317, ജയ്സണ്‍ മേച്ചേരി 7915652674

വിലാസം: ടേ. ഖീലെുവെ ഇവൗൃരവ, ജീൃഹേമിറ ഇൃലരെലിേ, ഘീിഴശെഴവേ, ങമിരവലെലേൃ, ങ13 ഛആഡ.

റിപ്പോർട്ട്: അലക്സ് വർഗീസ്