+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രവർത്തനോദ്ഘാടനം 29ന്

ട്രൈസ്റ്റേറ്റ്: പതിനഞ്ച് മലയാളി സംഘനകളുടെ പെൻസിൽവാനിയയിലെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ 2017 ലെ പ്രവർത്തനോദ്ഘാടനവും കലാമേളയും ജനുവരി 29ന് (ഞായർ) ഉച്ചകഴിഞ്ഞ് 3.30ന് ഫിലഡൽഫിയയിലെ
ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രവർത്തനോദ്ഘാടനം 29ന്
ട്രൈസ്റ്റേറ്റ്: പതിനഞ്ച് മലയാളി സംഘനകളുടെ പെൻസിൽവാനിയയിലെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ 2017 ലെ പ്രവർത്തനോദ്ഘാടനവും കലാമേളയും ജനുവരി 29ന് (ഞായർ) ഉച്ചകഴിഞ്ഞ് 3.30ന് ഫിലഡൽഫിയയിലെ ട്വലരവൗമി ഋമെേ ഇവശിലലെ ഞലെമേൗൃമിേ (744 ഞലറ ഘശീി ഞറ, ജവശഹമറലഹുവശമ ജഅ ൽ നടക്കും.

എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ചെയർമാൻ ഫാ. ഷിബു വേണാട് മത്തായി മുഖ്യാതിഥിയായിരിക്കും. ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, ആത്മീയ ആചാര്യൻ റവ. ഫിലിപ്പ് മോടയിൽ, സാഹിത്യകാരിയും പ്രശസ്തത നോവലിസ്റ്റുമായ നീന പനക്കൽ, പ്രമുഖ സാഹിത്യകാരനും വാക്മിയുമായ അശോകൻ വേങ്ങശേരി തുടങ്ങിയവർ സംബന്ധിക്കും.

ചടങ്ങിൽ 2017 ലെ പുതിയ ചെയർമാൻ റോണി വർഗീസ്, ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രഷറർ ടി.ജെ. തോംസണ്‍, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻമാരായ സുധ കർത്ത, ജോർജ് ഓലിക്കൽ, ഫിലിപ്പോസ് ചെറിയാൻ, ചാക്കോ ഏബ്രഹാം എന്നിവരും സെക്രട്ടറിയായി ജോഷി കുര്യാക്കോസ്, ജോയിന്‍റ് ട്രഷറർ ആയി ലിനോ സ്കറിയ, പിആർഒ ആയി മാത്യൂസണ്‍ സക്കറിയ, ഓണാഘോഷ ചെയർമാനായ രാജൻ സാമുവൽ, കേരളാഘോഷ ചെയർമാനായി സജി കരിംകുറ്റി, സ്പോർട്സ് കോ ഓർഡിനേറ്റർ ആയി ദിലീപ് ജോർജ്, ഫുഡ് കോഓർഡിനേറ്റർമാരായ ജോണ്‍ പി. വർക്കി, റോയ് സാമുവൽ, ഓഡിറ്റർമാരായ ജീമോൻ ജോർജ്, സാജൻ വർഗീസ് എന്നിവരാണ് പുതിയതായി സ്ഥാനമേൽക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് ഡിന്നറും ഗാന സന്ധ്യയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി പന്പ അസോസിയേഷൻ, കോട്ടയം അസോസിയേഷൻ, പിയാനോ, ഫ്രണ്ട്സ് ഓഫ് റാന്നി, ഫ്രണ്ട്സ് ഓഫ് തിരുവല്ല, എൻഎസ്എസ് ഓഫ് പിഎ, എസ്എൻഡിപി യോഗം, ലാന, നാട്ടുകൂട്ടം, ഓർമ, മേള, ഇപ്കോ, ഫിൽമ, സിമിയോ, ഫില്ലി സ്റ്റാർസ് എന്നീ അംഗ സംഘടനകൾ പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക്: ചെയർമാൻ റോണി വർഗീസ് 267 243 9229, ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല 267 322 8527, ട്രഷറർ ടി.ജെ. തോംസണ്‍ 215 429 2442, പബ്ലിക് റിലേഷൻ മാത്യൂസണ്‍ സക്കറിയ 267 251 5094.