റോം :മധ്യ ഇറ്റലിയിൽ ഇന്നലെ ഒരു മണിക്കൂറിനുള്ളിൽ മൂന്നു തവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ റോമിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ 300 പേരുടെ മരണത്തിനിടയാക്കിയ അമാട്രിസ് പട്ടണത്തിൽനിന്ന് ഏഴു കിലോമീറ്റർ അകലെയാണ് ഇന്നലെ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ പത്തരയോടെ ഉണ്ടായ ആദ്യത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. 50 മിനിറ്റിനകം 5.7 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും പത്തു മിനിറ്റിനകം മൂന്നാമത്തെ ഭൂചലനവും(5.3 തീവ്രത) അനുഭവപ്പെട്ടു.
ഇറ്റലിയിൽ വൻ ഭൂകമ്പം; റോമും കുലുങ്ങി
02:12 PM Jan 19, 2017 | Deepika.com