+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷ സമ്മേളനം

ഹൂസ്റ്റൻ: ഹൂസ്റ്റൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷത്തിലേക്കുള്ള കാൽവെയ്പും ഉദ്ഘാടനവും വിവിധ പരിപാടികളോടെ ഹൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷ സമ്മേളനം
ഹൂസ്റ്റൻ: ഹൂസ്റ്റൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷത്തിലേക്കുള്ള കാൽവെയ്പും ഉദ്ഘാടനവും വിവിധ പരിപാടികളോടെ ഹൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ നടത്തി. ജനുവരി 15–നു വൈകുന്നേരം മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽ മെമ്പർ കെൻ മാത്യു ഭദ്രദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് തന്റെ അധ്യക്ഷപ്രസംഗത്തിൽ സന്നിഹിതരായ ഏവർക്കും സ്വാഗതമാശംസിക്കുകയും 2017ലെ മലയാളം സൊസൈറ്റിയുടെ വരാൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റി ഹൃസ്വമായി വിവരിക്കുകയും ചെയ്തു. സംഘടനയുടെ സെക്രട്ടറി ജോർജ് പുത്തൻകുരിശ് മലയാളം സൊസൈറ്റിയുടെ പോയ വർഷത്തെ പ്രവർത്തനങ്ങളെ ആധാരമാക്കിയ ഒരു ലഘു റിപ്പോർട്ടും സമർപ്പിച്ചു. വൈസ് പ്രസിഡന്റ് പൊന്നുപിള്ള അവതാരകയായിരുന്നു.

തുടർന്ന് നടന്ന പുതുവർഷത്തെ ആദ്യഭാഷാ സാഹിത്യ സമ്മേളനത്തിൽ എ.സി.ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു.



തോമസ് കുളത്തൂർ എഴുതിയ ‘വേലിചാടുന്ന പശുക്കൾ’ എന്ന ചെറുകഥ കഥാകൃത്തു തന്നെ വായിച്ചു. ഗ്രെയിറ്റർ ഹൂസ്റ്റനിലെ എഴുത്തുകാരും സാഹിത്യ–സാംസ്ക്കാരിക പ്രവർത്തകരുമായ തോമസ് ചെറുകര, കുര്യൻ മ്യാലിൽ, മാത്യു പന്നപ്പാറ, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളിൽ, കുര്യൻ പന്നപ്പാറ, പൊന്നുപിള്ള, എ.സി.ജോർജ്, തോമസ് വർഗീസ്, ജോസഫ് തച്ചാറ, ടി.എൻ. സാമുവേൽ, ടോം വിരിപ്പൻ, നയിനാൻ മാത്തുള്ള, ജി. പുത്തൻകുരിശ്, ഷീജു ജോർജ്, തോമസ് വൈക്കത്തുേൾരി, തോമസ് തയ്യിൽ, മോൻസി കുര്യാക്കോസ്, സുരേഷ് രാമകൃഷ്ണൻ, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ ചർച്ചാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി സംസാരിച്ചു.