+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളിയുടെ 75–ാമത് യൂണിറ്റ് നിലവിൽ വന്നു

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 75–ാമത് യൂണിറ്റായി അൽഖർജ് ഏരിയക്കു കീഴിൽ അഫ്ലാജ് യൂണിറ്റ് നിലവിൽ വന്നു. അൽഖർജ് ഏരിയയ്ക്കു കീഴിലെ പത്താമത്തെ യൂണിറ്റാണ് അഫ്ലാജ്. ഏരിയ രക്ഷാധികാരി കൺവീനർ ടി.ജി.
കേളിയുടെ 75–ാമത് യൂണിറ്റ് നിലവിൽ വന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 75–ാമത് യൂണിറ്റായി അൽഖർജ് ഏരിയക്കു കീഴിൽ അഫ്ലാജ് യൂണിറ്റ് നിലവിൽ വന്നു. അൽഖർജ് ഏരിയയ്ക്കു കീഴിലെ പത്താമത്തെ യൂണിറ്റാണ് അഫ്ലാജ്.

ഏരിയ രക്ഷാധികാരി കൺവീനർ ടി.ജി. ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അബുബക്കർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശ്രീകാന്ത് കണ്ണൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ഗോപാലൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ്, ബാലു വേങ്ങേരി, ജയകുമാർ, കെ.വി. മോഹൻ, ശിഹാബുദ്ദീൻ, വർഗീസ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അബൂബക്കർ (പ്രസിഡന്റ്), രമേശ് (വൈസ് പ്രസിഡന്റ്), വർഗീസ് (സെക്രട്ടറി), ശിഹാബുദ്ദീൻ (ജോ: സെക്രട്ടറി), ഗോപാലകൃഷ്ണൻ (ട്രഷറർ), ഷുക്കൂർ (ജോയിന്റ് ട്രഷറർ) എന്നിവരേയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.