+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താക്കോൽ സ്‌ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ വംശജർക്ക് നിയമനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദം ഒഴിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രസിഡന്റ് ഒബാമ രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജരെ കൂടി താക്കോൽ സ്‌ഥാനങ്ങളിൽ നിയമിച്ചു. നാഷണൽ ഇൻഫ്രാ സ്ട്രക്ചർ അഡ്വൈ
താക്കോൽ സ്‌ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ വംശജർക്ക് നിയമനം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദം ഒഴിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രസിഡന്റ് ഒബാമ രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജരെ കൂടി താക്കോൽ സ്‌ഥാനങ്ങളിൽ നിയമിച്ചു.

നാഷണൽ ഇൻഫ്രാ സ്ട്രക്ചർ അഡ്വൈസറി കൗൺസിൽ അംഗമായി ഡി.ജെ. പാട്ടിൽ, ജെ. വില്യം ഫുൾ ബ്രൈറ്റ് ഫോറിൻ സ്കോളർഷിപ്പ് ബോർഡ് അംഗമായി മനീഷ് ഗോയലിനേയുമാണ് ഒബാമ ഭരണകൂടം ജനുവരി 17ന് നിയമിച്ചത്.

2015 മുതൽ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ചീഫ് ഡാറ്റാ സയന്റിസ്റ്റായി പ്രവർത്തിച്ചുവരികയാണ് ഡി.ജെ. പാട്ടീൽ. വിവിധ കമ്പനികളുടെ സ്‌ഥാപകനായ മനീഷ് ഗോയൽ ഡ്യൂക്ക് ആൻഡ് യെൽ യൂണിവേഴ്സിറ്റി ബിരുദധാരിയാണ്.

അമേരിക്കൻ ജനതയെ സേവിക്കാൻ ഇരുവരും പ്രകടിപ്പിച്ച സന്നദ്ധത പ്രത്യേകം അഭിനന്ദനാർഹമാണെന്ന് ഒബാമ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ