+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയമുദ്ര ദുബായിൽ പ്രകാശനം ചെയ്തു

ദോഹ: കഠിനാധ്വാനത്തിലൂടെ ഖത്തറിന്റെ ഭൂമികയിൽ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തി മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച വിജയ മുദ്ര ദുബായിൽ പ്രകാശനം ചെയ്തു. ഖത്ത
വിജയമുദ്ര ദുബായിൽ പ്രകാശനം ചെയ്തു
ദോഹ: കഠിനാധ്വാനത്തിലൂടെ ഖത്തറിന്റെ ഭൂമികയിൽ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തി മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച വിജയ മുദ്ര ദുബായിൽ പ്രകാശനം ചെയ്തു.

ഖത്തറിലെ വാണിജ്യരംഗത്ത് ഇന്ന് അറിയപ്പെടുന്ന പലരും ഈ നിലയിലെത്തിയതിന് പിന്നിൽ അശ്രാന്ത പരിശ്രമങ്ങളുടേയും കഷ്‌ടപ്പാടുകളുടേയും ഒട്ടേറെ കഥകളുണ്ട്. ഈ പരിശ്രമ ശാലികളുടെ ചരിത്രവും അനുഭവങ്ങളും പുതിയ തലമുറക്ക് പ്രചോദനമാകുമെന്നതിനാലും ചരിത്രത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെടേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ ശ്രമത്തിന് പ്രേരകം. ഒരു പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിൻബലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്മെന്റ് വിദ്യാർഥികൾക്കും ഗവേഷകർക്കും വരെ കൗതുകം നൽകുന്നതാണ്. പ്രവാസി സംരംഭകരെക്കുറിച്ച് ഗവേഷണ പഠനത്തിനും അന്വേഷണങ്ങൾക്കും ഇത് ഒരു വഴികാട്ടിയാകുമെന്നാണ് വിജയമുദ്ര ടീം പ്രതീക്ഷിക്കുന്നത്.

ദുബായിൽ നടന്ന ചടങ്ങിൽ വോയ്സ് ഓഫ് കേരള പ്രോഗ്രാം ഡയറക്ടർ റജി മണ്ണേൽ പ്രകാശനം നിർവഹിച്ചു. മീഡിയ പ്ലസ് സിഇഒയും വിജയ മുദ്ര ചീഫ് എഡിറ്ററുമായ അമാനുള്ള വടക്കാങ്ങര പ്രസംഗിച്ചു. മെലീന, സ്വരലയ, ആശ വിനോദ്, ജെറിൻ ജോസ്, ഇഖ്ബാൽ, രതീഷ്, സജ്ന എന്നിവർ പങ്കെടുത്തു.

കേരളത്തിലെ പ്രമുഖ ലൈബ്രറികൾ, നോർക്കയുടെ വിവിധ സ്‌ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലും വിജയമുദ്രയുടെ കോപ്പികൾ വിതരണം ചെയ്യും. വിജയമുദ്രയുടെ കേരളത്തിലെ പ്രകാശനം 30ന് കോഴിക്കോട് മഹാറാണി ഹോട്ടലിൽ നടക്കും.