+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തെഴുത്ത് മൽസരം

അൽകോബാർ: പ്രവാസി സാംസ്കാരികവേദി കോബാർ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘പ്രധാനമന്ത്രിക്കൊരു കത്ത്’ എന്ന വിഷയത്തിൽ കത്തെഴുത്ത് മൽസരം സംഘടിപ്പിക്കുന്നു. നാട്ടിലെ നോട്ടു നിരോധനവും സാമൂഹിക സാംസ്കാരിക രംഗത്തുള്ള
കത്തെഴുത്ത് മൽസരം
അൽകോബാർ: പ്രവാസി സാംസ്കാരികവേദി കോബാർ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘പ്രധാനമന്ത്രിക്കൊരു കത്ത്’ എന്ന വിഷയത്തിൽ കത്തെഴുത്ത് മൽസരം സംഘടിപ്പിക്കുന്നു.

നാട്ടിലെ നോട്ടു നിരോധനവും സാമൂഹിക സാംസ്കാരിക രംഗത്തുള്ള ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയും കാരണം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മുൻനിർത്തിയാണ് കത്ത് എഴുതേണ്ടത്. രണ്ട് പേജിൽ കവിയാത്ത കത്തുകൾ ഇംഗ്ലീഷിലോ മലയാളത്തിലോ ഫെബ്രുവരി 10നു മുമ്പായി 0502131100 എന്ന വാട്സ്ആപ് നമ്പറിലോ prawasi.khobar@gmail.com എന്ന ഇമെയിൽ വഴിയോ അയയ്ക്കണം. മികച്ച കത്തിന് ആകർഷകമായ സമ്മാനം ഉണ്ടായിരിക്കും.

യോഗത്തിൽ ഏരിയ പ്രസിഡന്റ് മുജീബ് വാട്കോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാസിൽ, സൈനുൽ ആബിദ്, സിറാജ് തലശേരി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം