+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈദ്യുതാഘാതമേറ്റ് മരിച്ച യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ ദിവസം ദവാദ്മിയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച യുപി സ്വദേശി രാംനരേഷ് രാം ചന്ത്ക്കുശ്വാല (55) യുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ദവാദ്മിയിൽ കരാർ തൊഴിലാളിയ
വൈദ്യുതാഘാതമേറ്റ് മരിച്ച യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: കഴിഞ്ഞ ദിവസം ദവാദ്മിയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച യുപി സ്വദേശി രാംനരേഷ് രാം ചന്ത്ക്കുശ്വാല (55) യുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ദവാദ്മിയിൽ കരാർ തൊഴിലാളിയായി വെൽഡിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. ജോലിക്കിടെ വൈദ്യുതാഘാതമേറ്റാണ് മരണം.

സൗദിയിലുള്ള സഹോദരന്റെയും കേളി ദവാദ്മി ഏരിയ ജീവകാരുണ്യ പ്രവർത്തകനായ ഇഖ്ബാലിന്റെയും സഹായത്തോടെ കേളി ജീവകാരുണ്യവിഭാഗം ജോയിന്റ് കൺവീനർ കിഷോർ–ഇ–നിസാമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച്ച ഒമാൻഎയർ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഭാര്യ മിറച്ചി, മൂന്ന് മക്കൾ.