+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ ജില്ലാ കലാവേദി കുടുംബ കലാമേള

ജിദ്ദ: ജിദ്ദയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ ആയ ആലപ്പുഴ ജില്ലാ കലാസാംസ്കാരിക വേദി കുടുംബ കലാമേള നടത്തി .പ്രസിഡന്റ് ജോൺ വി കറ്റാനം അദ്ധ്യക്ഷത വഹിച്ച കലാമേളയ്ക്ക് മുന്നോടിയായുള്ള സാംസ്ക
ആലപ്പുഴ ജില്ലാ കലാവേദി കുടുംബ കലാമേള
ജിദ്ദ: ജിദ്ദയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ ആയ ആലപ്പുഴ ജില്ലാ കലാസാംസ്കാരിക വേദി കുടുംബ കലാമേള നടത്തി .പ്രസിഡന്റ് ജോൺ വി കറ്റാനം അദ്ധ്യക്ഷത വഹിച്ച കലാമേളയ്ക്ക് മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം രക്ഷാധികാരി നസീർ വാവക്കുഞ്ഞു ഉൽഖാടനം ചെയ്തു. ഉമ്മൻ മത്തായി , അനൂപ് മാവേലിക്കര ,ജേക്കബ് കുര്യൻ , മിർസ ഷെരീഫ് എന്നിവർ സംസാരിച്ചു . സെക്രട്ടറി സിയാദ് ചുനക്കര സ്വാഗതവും ട്രഷർ അനിൽ ചുനക്കര നന്ദിയും പറഞ്ഞു .
ബാല വേദിയുടെ നേതൃത്വത്തിൽ പ്രണവ് പ്രദീപ് , പ്രവീണ പ്രദീപ് ,സുബ്ഹാന ഷലീർ ,ഷിഫ്ന ഷാനവാസ് ,അനഘ അനിൽ ,ഐറിൻ റോസ് ജേക്കബ് ,ക്രിസ്റ്റി റോസ് , എന്നിവർ അവതരിപ്പിച്ച ഡാൻസ് , സുനിൽ തൃപ്പൂണിത്തുറ രചനയും സംവിധാനവും നിർവഹിച്ചു അഭിജിത് അനിൽ , ജോയൽ ജോൺ ,അലൻ ബേബി ,പ്രണവ് പ്രദീപ് ,സിറിൽ ബേബി , ട്രാൻ സോണി , അജിലാൽ മുഹമ്മദ് ,പ്രവീണ പ്രദീപ് , നഷ്വ സഹാറത് ,എന്നിവർ വേഷം ഇട്ട ‘ഈ മഞ്ഞുകാലത്ത്’ എന്ന നാടകം സ്രെധേയം ആയി .
മിർസ ഷെരീഫ് , മിനി തോമസ് ,ജേക്കബ് കുരിയൻ, അനൂപ് മാവേലിക്കര അലോഷ്യ അനൂപ് , വര്ഗീസ്, സുബ്ഹാന ഷലീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.



ഡോക്ടർ അംബേദ്ക്കറുടെ വട്ടമേശ സമ്മേളനത്തിന്റെ പുനരാവിഷ്കരണം നസീർ വാവക്കുഞ്ഞു , മിർസ ഷെരീഫ് , സിയാദ് ചുനക്കര , ഷെരീഫ് വെട്ടിയാർ , ശ്യാം നായർ എന്നിവർ അവതരിപ്പിച്ചു .
പ്യാരി മിർസ സംവിധാനം ചെയ്തു വനിതാ വേദി പ്രവർത്തകർ അവതരിപ്പിച്ച ‘അവസ്‌ഥാന്തരങ്ങൾ‘ എന്ന ലഘു നാടകം ,വീണ രാജീവ് , വർഗീസ് എന്നിവരുടെ കവിതാ ആലാപനം ,പ്രദീപ് പുന്തല . സിയാദ് , രാജീവ് പൊന്നപ്പൻ ,ശ്യാം നായർ ശിവശൈലം എന്നിവർ അവതരിപ്പിച്ച പ്രച്ഛന്ന വേഷം തുടങ്ങിയ പരിപാടിയും അരങ്ങേറി .

രഞ്ജിത്ത് ചെങ്ങന്നൂർ ,ഷലീർ കായംകുളം ,ദിലീപ് താമരക്കുളം ,ഉമ്മൻ മത്തായി ,സോണി ജോസഫ് ,ജിംസൺ ,മൻസൂർ ഷെരീഫ് ,റിഷാദ് ചാരുമൂട് ,ശിവന്പിള്ള ചേപ്പാട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ