+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലാജി ശ്രീനിവാസനെ ട്രംപ് ഉയർന്ന തസ്തികയിലേക്ക് പരിഗണിക്കുന്നു

വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ വംശജനും, സ്റ്റാഫോർഡ് യൂണിവേഴ്സിറ്റി ലക്ച്ചററും, ബിറ്റ്കോയ്ൻ സ്റ്റാർട്ട് അപ് 21 കമ്പനി ചീഫ് എക്സിക്യൂട്ടീവുമായ ബാലാജി ശ്രീനിവാസനെ നിയുക്‌ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫു
ബാലാജി ശ്രീനിവാസനെ ട്രംപ് ഉയർന്ന തസ്തികയിലേക്ക് പരിഗണിക്കുന്നു
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ വംശജനും, സ്റ്റാഫോർഡ് യൂണിവേഴ്സിറ്റി ലക്ച്ചററും, ബിറ്റ്കോയ്ൻ സ്റ്റാർട്ട് അപ് 21 കമ്പനി ചീഫ് എക്സിക്യൂട്ടീവുമായ ബാലാജി ശ്രീനിവാസനെ നിയുക്‌ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ ചുമതല നൽകുമെന്നറിയുന്നു.

ജനുവരി 12–നു ട്രംപുമായി നടന്ന കൂടികാഴ്ചക്കുശേഷമാണ് ബാലാജിയുടെ പേർ എഫ്ഡിഎ തലപ്പത്തേയ്ക്ക് ഉയർന്നുവന്നത്. ഒബാമയുടെ കാലഘട്ടത്തിൽ എഫ്ഡിഎയുടെ പ്രവർത്തനങ്ങളെ ബാലാജി നിശിതമായി വിമർശിച്ചിരുന്നു.

ഡിജിറ്റൽ പെയ്മെന്റ്, കംപ്യൂട്ടേഷണൽ ബയോളജി വിഷയങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച ബാലാജി സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്., എം.എസ്., ഡോക്റേറ്റ്( ഇലക്ട്രിക്ക് എൻജിനീയറിംഗ്), എം.എസ്.(കെമിക്കൽ എൻജിനിയറിംഗ്) എന്നിവ കരസ്‌ഥമാക്കിയിട്ടുണ്ട്.ബാലാജിക്ക് നിയമനം ലഭിക്കുകയാണെങ്കിൽ ട്രമ്പ് ഭരണത്തിൽ ഒമ്പതിലധികം ഇന്ത്യൻ വംശജർ സ്‌ഥാനം പിടിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ