+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനേഡിയൻ മലയാളികളുടെ ഷോർട് ഫിലിം കൈരളി ടിവിയിൽ

ന്യൂയോർക്ക്: പ്രശസ്ത സംവിധായകൻ കെ .മധു സംവിധാനം നിർവഹിച്ച് ബിജു തയ്യിൽചിറയുടെ രചനയിൽ നോർത്ത് പോൾ ഡിസ്ട്രിബൂഷന് വേണ്ടി മാത്യു ജേക്കബ് നിർമ്മിച്ച ‘ഓൾ വേസ് വിത്ത് യു’ എന്ന ഷോർട് ഫിലിം കൈരളിടിവിയിൽ ഈവര
കനേഡിയൻ മലയാളികളുടെ ഷോർട് ഫിലിം  കൈരളി ടിവിയിൽ
ന്യൂയോർക്ക്: പ്രശസ്ത സംവിധായകൻ കെ .മധു സംവിധാനം നിർവഹിച്ച് ബിജു തയ്യിൽചിറയുടെ രചനയിൽ നോർത്ത് പോൾ ഡിസ്ട്രിബൂഷന് വേണ്ടി മാത്യു ജേക്കബ് നിർമ്മിച്ച ‘ഓൾ വേസ് വിത്ത് യു’ എന്ന ഷോർട് ഫിലിം കൈരളിടിവിയിൽ ഈവരുന്ന ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം മൂന്നിനും രാത്രി എട്ടിനും സംപ്രേഷണം ചെയ്യുന്നു. അഞ്ച് സഹപാഠികളുടെ സൗഹൃദങ്ങൾക്കിടയിൽ ഒരാൾ അപ്രിതീഷിതമായി കാണാതാവുന്ന വളരെ സംഭ്രമജനകമായ സംഭവങ്ങൾ കോർത്തിണക്കിയ ഒരു ഹൃസ്വ ചിത്രമാണിത്. മനോഹരമായ ഈ ചെറു ചിത്രത്തിന്റെ ചിത്രികരണം മുഴവനും കാനഡയിൽ വച്ചാണ് നടത്തിയത്. കാനഡയിലെ അഞ്ച് മലയാളി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ രേഷ്മ മാത്യു, ജോഷ്നി ജോസഫ്, ക്രിസ്റ്റീനാ ജെയ്സൺ, അശ്വിൻ രാജൻ, ജോർജ് ആന്റണി എന്നിവരും ബിജു തയ്യിൽചിറയും അഭിനയിച്ച ഈ ഷോർട്ട് ഫിലിം നല്ലൊരു ദൃശ്യ വിരുന്നായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് മാത്യു ജേക്കബ് 905 203 3420, ജോസ് കടപ്പുറം 914 954 9586.

റിപ്പോർട്ട്: ജോസ് കാടാപ്പുറം