+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാവേലിക്കര അസോസിയേഷൻ ഗാർഹിക സുരക്ഷ സെമിനാർ സംഘടിപ്പിക്കുന്നു

കുവൈത്ത്: മാവേലിക്കര അസോസിയേഷൻ കുവൈത്ത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ഗാർഹിക സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. സുരക്ഷാ എൻജിനീയർ ആയ വാസുദേവ മേനോൻ നയിക്കുന്നതു
മാവേലിക്കര അസോസിയേഷൻ ഗാർഹിക സുരക്ഷ സെമിനാർ സംഘടിപ്പിക്കുന്നു
കുവൈത്ത്: മാവേലിക്കര അസോസിയേഷൻ കുവൈത്ത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ഗാർഹിക സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. സുരക്ഷാ എൻജിനീയർ ആയ വാസുദേവ മേനോൻ നയിക്കുന്നതും എല്ലാവർക്കും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയവുമായ ഗാർഹിക സുരക്ഷയെക്കുറിച്ചുള്ള സെമിനാർ ജനുവരി 27 –നു അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ചു വൈകുന്നേരം ആറു മുതൽ നടത്തുന്നതാണ്. അതോടൊപ്പം കുവൈത്തിലെ മുൻനിര ഓർക്കസ്ട്ര ഗ്രൂപ്പായ കുവൈത്ത് മെലഡീസിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ആയത്തിലേക്ക് എല്ലാ മലയാളികളും കുടുംബസ്വമേതം എത്തി സെമിനാർ പ്രയോജനപ്പടുത്തുകയും ഗാനമേളയും ആസ്വദിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ