+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിജി ദമാം ചാപ്റ്റർ വിദ്യാർഥികൾക്കായി അഭിരുചി നിർണയ പരീക്ഷ നടത്തുന്നു

ദമാം: സിജി ദമാം ചാപ്റ്റർ വിദ്യാർഥികൾക്കായി അഭിരുചി നിർണയ പരീക്ഷ നടത്തുന്നു. കുട്ടികളിൽ അന്തർലീനമായ നൈസർഗിക കഴിവുകളും അഭിരുചിയും കണ്ടെത്താനുള്ള അപൂർവ അവസരമാണ് സിജി ഡിഫറൻഷ്യൽ ആപ്റ്റിട്യൂഡ് ടെസ്റ്റിലൂടെ
സിജി ദമാം ചാപ്റ്റർ വിദ്യാർഥികൾക്കായി അഭിരുചി നിർണയ പരീക്ഷ നടത്തുന്നു
ദമാം: സിജി ദമാം ചാപ്റ്റർ വിദ്യാർഥികൾക്കായി അഭിരുചി നിർണയ പരീക്ഷ നടത്തുന്നു. കുട്ടികളിൽ അന്തർലീനമായ നൈസർഗിക കഴിവുകളും അഭിരുചിയും കണ്ടെത്താനുള്ള അപൂർവ അവസരമാണ് സിജി ഡിഫറൻഷ്യൽ ആപ്റ്റിട്യൂഡ് ടെസ്റ്റിലൂടെ ലഭിക്കുന്നത്. അഭിരുചി ശാസ്ത്രീയമായി പരിശോധിക്കുവാൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ദമ്മാം ചാപ്റ്റർ അവസരം ഒരുക്കുന്നു. ഈ വരുന്ന ജനുവരി 20 – 21 (വെള്ളി – ശനി) ദിവസങ്ങളിലായി ദമാമിൽ വച്ചു നടത്തപ്പടുന്ന ടെസ്റ്റിനായി കോഴിക്കോട് സിജി ആസ്‌ഥാനത്തു നിന്നും സിജി സീനിയർ കൗൺസിലറും സിജി കരിയർ ഡിവിഷൻ മേധാവിയുമായ കബീർ മാസ്റ്റർ, ശരീഫ് പൊവ്വൽ എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്.

ആപ്റ്റിട്യുഡ് ടെസ്റ്റ് പ്രധാനമായും മൂന്ന് ഭാഗങ്ങളായിട്ടാണ് നടത്തപ്പെടുന്നത് : ആപ്റ്റിട്യുഡ് ടെസ്റ്റ് വിശദമായി വിവരിക്കുന്ന പ്രസന്റേഷൻ – ഒബ്ജക്റ്റീവ് ടൈപ്പ് എഴുത്തു പരീക്ഷ – പരീക്ഷയുടെ ഫലം ലഭിച്ച ശേഷം വിദ്യാർത്ഥിയും – രക്ഷിതാക്കളും ഒരുമിച്ചുള്ള – അഭിമുഖം എന്നിങ്ങനെയാണ്. ഇത് ഒരു പരീക്ഷയല്ല, ലബോറട്ടറി പരിശോധനപോലെ ഒരു സമഗ്ര വിലയിരുത്തൽ മാത്രമാണ് – ഇതിനുവേണ്ടി പ്രത്യേക സിലബസും – പരിശീലനവും ഒരുക്കവും ആവശ്യമില്ല

ആപ്റ്റിട്യുഡ് ടെസ്റ്റിന് രജിസ്റ്റർ ചെയ്യേണ്ടത് www.cigidammam.org എന്ന വെബ് സൈറ്റിലൂടെയാണ് – വിശദവിവരങ്ങൾ ലഭിക്കുവാൻ 0508547416 0506801259 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം