+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.സി.പിള്ള മെമ്മോറിയൽ ട്രോഫി വോളി: ആസ്പ്കോ ദമാം ഫൈനലിൽ

ജുബൈൽ: നവയുഗം സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.സി.പിള്ള പുരസ്കാരം 2016നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ കാസ്ക ദമാം ടീമിനെ ഒന്നിനെതിരെ മൂന്നു
കെ.സി.പിള്ള മെമ്മോറിയൽ ട്രോഫി വോളി: ആസ്പ്കോ ദമാം ഫൈനലിൽ
ജുബൈൽ: നവയുഗം സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.സി.പിള്ള പുരസ്കാരം 2016നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ കാസ്ക ദമാം ടീമിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ആസ്പ്കോ ദമാം ഫൈനലിൽ കടന്നു.

താലിഫ് ഇൻഡോർ സ്പോർട്സ്ക്ലബ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ, മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച് ആദ്യ രണ്ടു സെറ്റുകൾ (25–14, 26– 24) സ്വന്തമാക്കിയ ആസ്പ്കോ ദമാം ടീം വിജയം ഉറപ്പിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മൂന്നാം സെറ്റ് (19–25) നഷ്ടപ്പെടുത്തി. നിർണായകമായ നാലാം സെറ്റിൽ (25–12) എന്ന സ്കോറിന് ആസ്പ്കോ ദമാം മത്സരവിജയികളാവുകയായിരുന്നു.

മാൻ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട ആസ്പ്കോ ദമാം ടീമിന്റെ അബു അഹമ്മദ് അഫ്നാന് നവയുഗത്തിന്റെ ട്രോഫി ഡോ. സാദിക്ക് സമ്മാനിച്ചു. മുഹമ്മദ് അൽകാമറാനി, ആല ഇബ്രാഹിം എന്നീ റഫറിമാരാണ് കളി നിയന്ത്രിച്ചത്.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ കിംസ് ഹോസ്പിറ്റലിലെ ഡോ:സാബു, നവയുഗം ജോയിന്റ് സെക്രട്ടറി പുഷ്പകുമാർ, ബി.കെ.ദിനദേവ്, എഡ് വിൻ എന്നിവരാണ് മത്സരം ഫ്ളാഗ് ഓഫ് ചെയ്തത്.

നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, പ്രവാസി നേതാക്കളായ അഡ്വ. ആന്റണി, നൂഹ് പാപ്പിനിശേരി, റോയി (ഒഐസിസി), സാബു മേലതിൽ (തനിമ), എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മത്സരപരിപാടികൾക്ക് നവയുഗം ജുബൈൽ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങൾ, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, സംഘാടകസമിതി കൺവീനർ ഷാഫി താനൂർ, ഷെറിൻ, ഗിരീഷ് ഇളയിടത്ത്, ബി.മോഹനൻ പിള്ള, കെ.പി.ഉണ്ണികൃഷ്ണൻ, സഞ്ജു, വിജയധരൻപിള്ള എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം