+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രസന്റ് ചാരിറ്റി സെന്റർ കുവൈറ്റ് വാർഷികവും പൊതുയോഗവും സംഘടിപ്പിച്ചു

കുവൈത്ത്: ക്രസന്റ് ചാരിറ്റി സെന്റർ കുവൈറ്റ് രണ്ടാം വാർഷികവും പൊതു യോഗവും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. യോഗം ഫ്രണ്ട്ലൈൻ മാനേജിംഗ് പാർട്ണർ മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോയ വളപ്പിൽ അധ്
ക്രസന്റ് ചാരിറ്റി സെന്റർ കുവൈറ്റ് വാർഷികവും പൊതുയോഗവും സംഘടിപ്പിച്ചു
കുവൈത്ത്: ക്രസന്റ് ചാരിറ്റി സെന്റർ കുവൈറ്റ് രണ്ടാം വാർഷികവും പൊതു യോഗവും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. യോഗം ഫ്രണ്ട്ലൈൻ മാനേജിംഗ് പാർട്ണർ മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോയ വളപ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ഷമീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗഫൂർ അത്തോളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു, സേവിംഗ് സ്കീം റിപ്പോർട്ട് കൺവീനർ സലിം ഹാജി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷരീഫ് ഒതുക്കുങ്ങൾ പ്രവർത്തന അവലോകനം നടത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്കായി നടപ്പാക്കുന്ന ‘ഫെയർവെൽ സ്കീം’ പ്രഖ്യാപനവും യോഗത്തിൽ നടന്നു.

തുടർന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോയ വളപ്പിൽ (പ്രസിഡന്റ്), ഷരീഫ് ഒതുക്കുങ്ങൾ, നൗഷാദ് കക്കറയിൽ (വൈസ് പ്രസിഡന്റ്), ഷാഹുൽ ബേപ്പൂർ (ജനറൽ സെക്രട്ടറി), മൻസൂർ കുന്നത്തേരി, സി.കെ. ഷമീർ (ജോയിന്റ് സെക്രട്ടറിമാർ), ഗഫൂർ അത്തോളി (ട്രഷറർ), സലിം ഹാജി ((സേവിംഗ് സ്കീം കൺവീണർ), അബ്ദുള്ള അടിയോട്ടിൽ (ഇൻവെസ്റ്റ്മെന്റ് സ്കീം കൺവീനർ) എന്നിവരെയും രക്ഷാധികാരികളായി മുസ്തഫ കാരി, എം.കെ. അഷ്റഫ് എന്നിവരേയും പതിനൊന്നംഗ പ്രവർത്തക സമിതിയേയും തെരഞ്ഞെടുത്തു. അസീസ് തിക്കോടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ജോയിന്റ് സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ