+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടുംബങ്ങളെ ഭൂമിയിലെ സ്വർഗമാക്കിമാറ്റുക: തോമസ് മാർ അലക്സാന്ത്രിയോസ്

അബുദാബി: ഓരോ കടുംബങ്ങളേയും ഭൂമിയിലെ സ്വർഗമാക്കി തീർക്കുവാനുള്ള ചുമതലയാണ് ദൈവം ഓരോ വ്യക്‌തിയേയും ഏൽപ്പിച്ചിട്ടുള്ളതെന്നും കരുണ വറ്റിയ ഈ കാലഘട്ടത്തിൽ കരുണയുടെ കാവലായി മാറുവാനും പരസ്പരം കരുണ കാണിക്കുവാനു
കുടുംബങ്ങളെ ഭൂമിയിലെ സ്വർഗമാക്കിമാറ്റുക: തോമസ് മാർ അലക്സാന്ത്രിയോസ്
അബുദാബി: ഓരോ കടുംബങ്ങളേയും ഭൂമിയിലെ സ്വർഗമാക്കി തീർക്കുവാനുള്ള ചുമതലയാണ് ദൈവം ഓരോ വ്യക്‌തിയേയും ഏൽപ്പിച്ചിട്ടുള്ളതെന്നും കരുണ വറ്റിയ ഈ കാലഘട്ടത്തിൽ കരുണയുടെ കാവലായി മാറുവാനും പരസ്പരം കരുണ കാണിക്കുവാനും എല്ലാവരും തയാറാകണമെന്നും യാക്കോബായ സുറിയാനി സഭ മുംബൈ യുഎഇ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്സാന്ത്രിയോസ്. അബുദാബി സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കുടുംബസംഗമം റഹ്മെ – 2017 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വികാരി ഫാ. ജോസഫ് വാഴയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളേയും നവദമ്പതികളേയും ആദരിച്ചു. ഫാ. ഇമ്മാനുവൽ തോമസ്, ഫാ. രജീഷ് സ്കറിയ, ഫാ. ഐസക് മാത്യു, ജോബി കോശി, ബിനു തോമസ്, സന്ദീപ് ജോർജ്, ഷിബി പോൾ എന്നിവർ പ്രസംഗിച്ചു. തുടർന്നു കുടുംബ യൂണിറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള