+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എയർ ഇന്ത്യ ന്യൂഡൽഹി – വാഷിംഗ്ടൺ നോൺസ്റ്റോപ്പ് വിമാനസർവീസ് ജൂലൈ മുതൽ

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് വാഷിംഗ്ടണിലേക്ക് നേരിട്ടുള്ള നോൺസ്റ്റോപ്പ് വിമാനസർവീസ് ജൂലൈയിൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്‌തമാക്കി. ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും സർവീസ്. ഇതിനായി ബോയിംഗ് 777 വിമാ
എയർ ഇന്ത്യ ന്യൂഡൽഹി – വാഷിംഗ്ടൺ നോൺസ്റ്റോപ്പ് വിമാനസർവീസ് ജൂലൈ മുതൽ
ന്യൂഡൽഹി: ഡൽഹിയിൽനിന്ന് വാഷിംഗ്ടണിലേക്ക് നേരിട്ടുള്ള നോൺസ്റ്റോപ്പ് വിമാനസർവീസ് ജൂലൈയിൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്‌തമാക്കി. ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും സർവീസ്. ഇതിനായി ബോയിംഗ് 777 വിമാനമായിരിക്കും ഉപയോഗിക്കുക.

നിലവിൽ ന്യൂയോർക്ക്, ഷിക്കാഗോ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യക്കു നേരിട്ടു സർവീസുള്ളത്. നേരിട്ടുളള വിമാനസർവീസ് യാത്രക്കാർക്ക് ഏറെ സമയലാഭം ഉണ്ടാക്കുമെന്ന് എയർ ഇന്ത്യ വ്യക്‌തമാക്കി.