+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡൽഫിയായിൽ ഇന്ത്യൻ റിപ്പബ്ലിക് ഡേ ദിനാഘോഷം 28 ന്

ഫിലഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസൽവാനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 68–ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. ജനുവരി 28ന് വൈകുന്നേരം അഞ്ചു മുതൽ അസൻസൻ മാർത്തോമ പള്ളി ഓ
ഫിലഡൽഫിയായിൽ ഇന്ത്യൻ റിപ്പബ്ലിക് ഡേ ദിനാഘോഷം 28 ന്
ഫിലഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസൽവാനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 68–ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. ജനുവരി 28ന് വൈകുന്നേരം അഞ്ചു മുതൽ അസൻസൻ മാർത്തോമ പള്ളി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.

ചാപ്റ്റർ പ്രസിഡന്റ് കുര്യൻ രാജന്റെ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അമേരിക്കൻ രാഷ്ട്രീയ രംഗത്തെ പ്രമുഖരെ കൂടാതെ നാഷണൽ ഐഎൻഒസി കേരള പ്രസിഡന്റ് ജോബി ജോർജ്, കളത്തിൽ വർഗീസ്, അറ്റോർണി ജോസ് കുന്നേൽ, ഐഎൻഒസി നാഷണൽ പ്രസിഡന്റ് ശുദ്ധസിംഗ് തുടങ്ങിയവർ പ്രസംഗിക്കും.

വൈസ് പ്രസിഡന്റുമാരായ സജി കരിംകുറ്റിയിൽ, യോഹന്നാൻ ശങ്കരത്തിൽ, സെക്രട്ടറി സന്തോഷ് ഏബ്രഹാം, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ചെറിയാൻ കോശി, ജോയിന്റ് ട്രഷറർ ഐപ്പ് ഉമ്മൻ മാരേട്ട്, പിആർഒ ഡാനിയേൽ പി. തോമസ്, വിവര സാങ്കേതിക വിദ്യാകോഓർഡിനേറ്റർ സാജൻ വർഗീസ്, ഫണ്ട് റേയ്സിംഗ് കോഓർഡിനേറ്റർ സാബു സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷ പരിപാടികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കലാപരിപാടികളുടെ കൺവീനറായി ഷാലു പുന്നൂസ് പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: കുര്യൻ രാജൻ 610 457 5868, സജി കരിംകുറ്റി, യോഹന്നാൻ ശങ്കരത്തിൽ, ഫിലിപ്പോസ് ചെറിയാൻ.