+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാസ്കോഡി ഗാമ പ്രകാശിപ്പിച്ചു

ഡാളസ്: തമ്പി ആന്റണിയുടെ പ്രഥമ ചെറുകഥാ സമാഹാരം വാസ്കോഡി ഗാമ പ്രകാശിപ്പിച്ചു. എഴുത്തുകാരനായ ബിനോയി സെബാസ്റ്റ്യൻ തിരുവല്ല അസോസിയേഷൻ പ്രസിഡന്റ് സോണി ജേക്കബിൽ നിന്നും പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ച് പ്രക
വാസ്കോഡി ഗാമ പ്രകാശിപ്പിച്ചു
ഡാളസ്: തമ്പി ആന്റണിയുടെ പ്രഥമ ചെറുകഥാ സമാഹാരം വാസ്കോഡി ഗാമ പ്രകാശിപ്പിച്ചു. എഴുത്തുകാരനായ ബിനോയി സെബാസ്റ്റ്യൻ തിരുവല്ല അസോസിയേഷൻ പ്രസിഡന്റ് സോണി ജേക്കബിൽ നിന്നും പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ച് പ്രകാശനം നിർവഹിച്ചു.

ജീവനോപാധി തേടി അമേരിക്കയിലേക്കു കുടിയേറിയ ഒരു സാധാരണ കേരളീയന്റെ ജീവിത്തിലേക്കു സ്വഭാവികമായി കടന്നു വരുന്ന ആലങ്കാരികമായ ഇന്തോ– അമേരിക്കൻ സാംസ്കാരിക സംഘർഷങ്ങൾ സൃഷ്‌ടിക്കുന്ന നോട്ടങ്ങളും അനുഭവങ്ങളും സംഭീതികളും ഒരു കറുത്ത ഫലിതത്തിന്റെ അകമ്പടിയിൽ കുറിച്ച പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് വാസ്കോഡി ഗാമ. എല്ലാം യുദ്ധങ്ങളുടെയും ഒടുവിൽ വിജയ പരാജയങ്ങളുടെ തുലാസു തല്ല്യമായി നിൽക്കുമെന്നു പറയാതെ പറയുന്ന ഈ കഥകളുടെ ആന്തരിക ദർശനം സ്നേഹവും സഹമനുഷ്യനോടുള്ള സഹാനുഭൂതിയും സ്വയം വിമർശനവുമാണ്. ഈ കഥകൾ സോഷ്യൻ സറ്റയറിസത്തിന്റെ ഒരു മാതൃക കൂടിയാണ്.

ഇന്തോ– അമേരിക്കൻ കഥാകൃത്തുക്കളിൽ നിന്നും തികച്ചും വ്യത്യസ്തമാമയി ആകർഷക കഥാസരിത്തുമായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട തമ്പി ആന്റണിയുടെ കഥകൾക്ക് സ്വീകാര്യത ഏറിവരികയാണ്.