+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാവേലിക്കര പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു

കുവൈത്ത്: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി 13ന് അബാസിയ ഭാർഗവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷംസു താമരക്കുളം വനിതാ അംഗം ഷീബ ബിനുവിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ച
മാവേലിക്കര പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു
കുവൈത്ത്: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി 13ന് അബാസിയ ഭാർഗവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷംസു താമരക്കുളം വനിതാ അംഗം ഷീബ ബിനുവിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.

പ്രസിഡന്റ് സക്കീർ പുത്തൻപാലത്ത് അധ്യക്ഷത വഹിച്ചു. മോൻസി മാവേലിക്കര, മനോജ് റോയ് എന്നിവർ പ്രസംഗിച്ചു. ഉപദേശക സമിതി അംഗങ്ങളായ ബാബു വർഗീസ്, മനോജ് മാവേലിക്കര, ജനറൽ സെക്രട്ടറി ബിജു കണ്ടിയൂർ, ട്രഷറർ മനോജ് റോയ്, രക്ഷാധികാരി മോൻസി മാവേലിക്കര, വൈസ് പ്രസിഡന്റ് രഞ്ജിത്ത് തോമസ്, ജോയിന്റ് സെക്രട്ടറി ബിജു ഡാനിയേൽ, ആർട്സ് കൺവീനർമാരായ ദിനേശ് ചുനക്കര, വിജോ തോമസ്, സുനിൽ വർഗീസ്, രാഹുൽ, കെ. ബിനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ