+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുടിഎസ്സി സോക്കർ ഫെസ്റ്റിവൽ: ജെഎസ്സിക്കും ഇഎഫ്എസിനും ജയം

ജിദ്ദ: യുടിഎസ്സി ഫാദിൽ ഗ്രൂപ്പ് സെവൻസ് സോക്കർ ഫെസ്റ്റിവലിന് ഉജ്‌ജ്വല തുടക്കം. ഉദ്ഘാടന മത്സരത്തിൽ ജിദ്ദ സ്പോർട്സ് ക്ലബ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സോക്കർ ഗയ്സിനെ പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയ
യുടിഎസ്സി സോക്കർ ഫെസ്റ്റിവൽ: ജെഎസ്സിക്കും ഇഎഫ്എസിനും ജയം
ജിദ്ദ: യുടിഎസ്സി ഫാദിൽ ഗ്രൂപ്പ് സെവൻസ് സോക്കർ ഫെസ്റ്റിവലിന് ഉജ്‌ജ്വല തുടക്കം. ഉദ്ഘാടന മത്സരത്തിൽ ജിദ്ദ സ്പോർട്സ് ക്ലബ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സോക്കർ ഗയ്സിനെ പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയുടെ രണ്ട്, ആറ് മിനിറ്റുകളിൽ സക്കീറും രണ്ടാം പകുതിയുടെ എട്ടാം മിനുറ്റിൽ സഹീറുമാണ് ജെഎസ്സിക്കുവേണ്ടി ഗോളുകൾ സ്കോർചെയ്തത്. രണ്ടാമത്തെ മത്സരത്തിൽ ഇഎഫ്എസ് എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബാഗ്ഡി യുണൈറ്റഡിനെ പരാജയപ്പെടുത്തി. വലീദിന്റെ മിന്നുന്ന ഹാട്രിക്കിന്റെ പിൻബലത്തിലായിരുന്നു ഇഎഫ്എസിന്റെ ജയം. സൈഫ്, സയീദ് എന്നിവരായിരുന്നു മറ്റു ഗോൾ സ്കോറർമാർ.

അവസാന മത്സരത്തിൽ ഐടിഎല്ലും സോക്കർ ഗയ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയുടെ ഇരുപത്തിയഞ്ചാം മിനിറ്റിൽ ബാരിതാണ് ഐടിഎല്ലിനുവേണ്ടിയും നിഷാദ് സോക്കർ ഗയ്സിനുവേണ്ടിയും ഗോൾ നേടി.

നേരത്തെ സിഫ് പ്രസിഡന്റ് ഹിഫ്സുൽ റഹ്മാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. യുടിഎസ്സി പ്രസിഡന്റ് ഹിഷാം മാഹി, ഡബ്ല്യുപിഎസ്സി പ്രസിഡന്റ് ഫസീഷ്, ഐടിഎൽ റീജണൽ മാനേജർ ഷാഫി എന്നിവർ സംബന്ധിച്ചു. ടൂർണമെന്റ് ഡയറക്ടർ പി.ആർ. സലിം, ക്ലബ് സെക്രട്ടറി അഷ്ഫാഖ് എന്നിവർ പ്രസംഗിച്ചു.

ആദ്യ റൗണ്ടിലെ അടുത്ത മത്സരങ്ങൾ വ്യാഴാഴ്ച രാത്രി ഒൻപത് മുതലും ഫൈനൽ വെള്ളിയാഴ്ച രാത്രി ഒൻപതിനും നടക്കും. കാണികൾക്കായി ഷൂട്ട് ഔട്ട്, ഫുട്ബോൾ ക്വിസ് തുടങ്ങിയ മത്സരങ്ങളും നാല്പതു ഇഞ്ച് ടെലിവിഷന് അടക്കം നിരവധി ഭാഗ്യ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ