+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്‌ഥാനമായ മദ്യവർജ്‌ജന പ്രസ്‌ഥാനം ജനുവരി 13ന് എട്ടാമത് മെഡിക്കൽ ക്യാമ്പ് നടത്തി. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ കിലേ ഗ്
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്‌ഥാനമായ മദ്യവർജ്‌ജന പ്രസ്‌ഥാനം ജനുവരി 13ന് എട്ടാമത് മെഡിക്കൽ ക്യാമ്പ് നടത്തി. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ കിലേ ഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബാസിയായിലായിരുന്നു ക്യാമ്പ്.

കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ, ഓങ്കോളജി, ഗൈനക്കോളജി, ഡർമറ്റോളജി, ഓർത്തോപീഡിക്, ഇഎൻടി, ന്യൂറോളജി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർന്മാരുടെ സേവനം ക്യാമ്പിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിൽ പരം ആളുകൾക്ക് പ്രയോജനപ്പെട്ടു. നേത്ര പരിശോധന, കാഴ്ചശക്‌തി നിർണയം, ഇസിജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ രോഗികൾക്ക് സൗജന്യ പരിശോധനയും നടന്നു.

ഐഡിഎഫ് പ്രസിഡന്റ് പ്രസിഡന്റ് ഡോ. അഭയ് പട്വാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാമുവൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സുരേന്ദ്ര നായിക്, ഡോ. സയിദ് റഹ്മാൻ, ഡോ. പ്രതാപ് ഉണ്ണിത്താൻ, അബു കമാൽ (കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ), സെക്രട്ടറി എബി ശാമുവൽ, അജീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ