+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഐജി ഫഹാഹീൽ ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഫഹാഹീൽ: കെഐജി ഫഹാഹീൽ ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രസന്റേഷനും യൂത്ത് ഇന്ത്യ സോണൽ റിപ്പോർട്ട് പ്രസിഡന്റ് സനൂജ് സുബൈർ, ഐവ സോണൽ റിപ്പോർട്ട് ഫഹാഹീൽ യൂണിറ്റ് പ്
കെഐജി ഫഹാഹീൽ ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ഫഹാഹീൽ: കെഐജി ഫഹാഹീൽ ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രസന്റേഷനും യൂത്ത് ഇന്ത്യ സോണൽ റിപ്പോർട്ട് പ്രസിഡന്റ് സനൂജ് സുബൈർ, ഐവ സോണൽ റിപ്പോർട്ട് ഫഹാഹീൽ യൂണിറ്റ് പ്രസിഡന്റ് ബുഷൈന റഫീഖ് എന്നിവർ അവതരിപ്പിച്ചു.

ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കെഐജി ഈസ്റ്റ് മേഖല പ്രസിഡന്റ് കെ. മൊയ്തു മുഖ്യപ്രഭാഷണം നടത്തി. ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. കെഐജി ഈസ്റ്റ് മേഖല ജനറൽ സെക്രട്ടറി എ.സി. സാജിദ്, യൂണിറ്റ് പ്രസിഡന്റുമാരായ അബ്ദു ഷുക്കൂർ, എം.കെ. അബ്ദുൾ ഗഫൂർ, ഇ.കെ. റഷീദ്, യൂനുസ് സലിം, നിയാസ്, ഉസാമ, ഏരിയ ജനറൽ സെക്രട്ടറി കെ.പി. നൗഫൽ എന്നിവർ സംസാരിച്ചു. അബ്ദുൾ അസീസ് ഖുർആൻ ക്ലാസ് നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ