+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറ്റ്ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം

അറ്റ്ലാന്റ: ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന് (ഗാമ) പുതിയ നേതൃത്വം. ബിജു തുരുത്തിമാലിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സവിതാ മഹേഷ് , സെക്രട്ടറി മനു ഗോവിന്ദ് ,ജോയിന്റ് സെക്രട്ടറി അബുബക്കർ സിദ്ധിഖ് ,ട്
അറ്റ്ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ഗാമയ്ക്കു പുതിയ നേതൃത്വം
അറ്റ്ലാന്റ: ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന് (ഗാമ) പുതിയ നേതൃത്വം. ബിജു തുരുത്തിമാലിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സവിതാ മഹേഷ് , സെക്രട്ടറി മനു ഗോവിന്ദ് ,ജോയിന്റ് സെക്രട്ടറി അബുബക്കർ സിദ്ധിഖ് ,ട്രഷറർ നവീൻ ജോബ് ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി തോമസ് ഈപ്പൻ, അബ്ദുൾ യാസർ , അനിൽ മേച്ചേരിൽ ,എബ്രഹാം കരിപ്പാപ്പറമ്പിൽ , ദീപക് പാർത്ഥ സാരഥി, കൃഷ് പള്ളത്ത് , പ്രസാദ് തെക്കേടത്ത് , ഷാജി ജോൺ എന്നിവർ അടങ്ങുന്നതാണ് ഈവർഷത്തെ നേതൃത്വം.

മുപ്പത്തിയഞ്ചു വർഷം പിന്നിടുന്ന ഗാമയുടെ കഴിഞ്ഞ വർഷത്തെ പ്രകാശ് ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു ഡ്രീം ടീം ആയിരുന്നു . അവർ ഗാമയ്ക്കു ഉണ്ടാക്കി തന്ന സ്പോൺസർഷിപ്പ് ,അംഗത്വം ഇവയെല്ലാം മാതൃകയാക്കി കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യവും പുതിയ കമ്മിറ്റിക്കു ഉണ്ട്. സബ് കമ്മിറ്റികൾ ,കൾച്ചറൽ, സ്പോർട്സ്,വിമൻസ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ പലപരിപാടികളുടെയും വലിയ വിജയത്തിനു വഴി തെളിച്ചു . ഈ കമ്മിറ്റികളുടെയും, അതിനു നേതൃത്വം നല്കിയവരുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ പുതിയ കമ്മിറ്റിയും തുടരും.



ഗാമയുടെ പ്രവർത്തകരുടെ അർപ്പണ ബോധം കൊണ്ടാണ് ഇതു സാധിച്ചത്.പ്രവർത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് എന്നും ഗാമയ്ക്കുള്ളതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിജു തുരുത്തുമാലിൽ അറിയിച്ചു. മിനി നായർ ഒരു വാർത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം