+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന് പുതിയ ഭരണസമിതി

ന്യൂജേഴ്സി: സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ 2017 നടപ്പുവർഷത്തെ പുതിയ കൈക്കാരന്മാരായി മിനേഷ് ജോസഫ്, മേരിദാസൻ തോമസ്, ജസ്റ്റിൻ ജോസഫ്, സബിൻ മാത്യൂ എന്നിവർ സ്‌ഥാനമേറ്റു. ഡ
സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന് പുതിയ ഭരണസമിതി
ന്യൂജേഴ്സി: സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ 2017 നടപ്പുവർഷത്തെ പുതിയ കൈക്കാരന്മാരായി മിനേഷ് ജോസഫ്, മേരിദാസൻ തോമസ്, ജസ്റ്റിൻ ജോസഫ്, സബിൻ മാത്യൂ എന്നിവർ സ്‌ഥാനമേറ്റു. ഡിസംബർ 24–നു വൈകിട്ട് ക്രിസ്മസ് ദിവ്യബലി മധ്യേ പുതിയ ട്രസ്റ്റിമാർ സത്യപ്രതിജ്‌ഞ ചെയ്ത് സ്‌ഥാനമേറ്റു.

ഷിക്കാഗോ രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് സത്യവാചകം ചൊല്ലിക്കൊടുത്ത് പുതിയ കൈക്കാരന്മാരെ ആശീർവദിച്ചു.സത്യപ്രതിജ്‌ഞാ ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത് എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഒരുവർഷം ഇടവകയ്ക്കുവേണ്ടി നിസ്വാർത്ഥം സേവനം ചെയ്തകൈക്കാരന്മാരേയും പാരീഷ് കൗൺസിൽ അംഗങ്ങളേയും സോമർസെറ്റിൽ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നാളിതുവരെ ദേവാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, ധനശേഖരണത്തിനായുള്ള സംരംഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനുമായി ഇതിനു പിന്നിൽ പ്രവർത്തിച്ച ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, കൈക്കാരന്മാർ, ഇടവകാംഗങ്ങൾ, മറ്റ് സ്പോൺസർമാർ എന്നിവരേയും ഈ അവസരത്തിൽ ഇടവക വികാരി പ്രത്യേകം അനുസ്മരിക്കുകയും പുതിയ ഭരണ സമിതിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുകയും ചെയ്തു.

പുതിയ വാർഡ് പ്രതിനിധികളായി മേരിദാസൻ തോമസ്, ജസ്റ്റിൻ ജോസഫ്, സബിൻ മാത്യൂ, അനീഷ് ജോർജ് , അനോയ് ആന്റണി, ബിജോ ജോസഫ്, ചാക്കോ നഞ്ചനാട്ട്, ജിജി ജോസ് , രേഖാ ജോൺ, സോജിമോൻ ജെയിംസ് എന്നിവരെ തെരഞ്ഞെടുത്തു.

ദേവാലയത്തിലെ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സബ്രീന അലക്സ് (യൂത്ത് പ്രധിനിധി), റെന്നി പോളോ (സി.സി.ഡി പ്രോഗ്രാം), കുര്യൻ നെല്ലിക്കുന്നേൽ (പാസ്റ്ററൽ കൗൺസിൽ അംഗം) , ടോം പെരുമ്പായിൽ (പാസ്റ്ററൽ കൗൺസിൽ അംഗം ), തോമസ് ചെറിയാൻ പടവിൽ (നോമിനേറ്റഡ് ), അജിത് ചെറയിൽ ( നോമിനേറ്റഡ്), സിസ്സി നിരപ്പേൽ (പയസ് അസോസിയേഷൻസ് ) എന്നിവരാണ്.

പുതുതായി പ്രവർത്തനം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഇടവക സമൂഹം എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേർന്നു. Web: www.stthomassyronj.org . സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം