+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തിൽ പുതുവത്സര തിരുക്കർമങ്ങളും 2017 യുവജന വർഷ ഉദ്ഘാടനവും നടത്തി

ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഡിസംബർ 31–നു രാത്രി 11.30–നു ദിവ്യകാരുണ്യാരാധന ആരംഭിച്ചു. 2016 വർഷാവസാന പ്രാർഥനയ്ക്കും 2017ന്റെ വർഷാരംഭപ്രാർത്ഥഥനയ്ക്കും ആരാധ
ഡിട്രോയിറ്റ് സെന്റ് മേരീസ്  ദേവാലയത്തിൽ പുതുവത്സര തിരുക്കർമങ്ങളും 2017 യുവജന വർഷ ഉദ്ഘാടനവും നടത്തി
ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഡിസംബർ 31–നു രാത്രി 11.30–നു ദിവ്യകാരുണ്യാരാധന ആരംഭിച്ചു. 2016 വർഷാവസാന പ്രാർഥനയ്ക്കും 2017ന്റെ വർഷാരംഭപ്രാർത്ഥഥനയ്ക്കും ആരാധനയ്ക്കും രാമച്ചനാട്ട് ഫിലിപ്പച്ചൻ നേതൃത്വം നൽകി. തുടർന്നു വി. കുർബാനയും 2017 യുവജനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു. ഇടവകയിലെ യുവജനങ്ങളെ പാരിഷ് കൗൺസിലിൽ പ്രതിനിധീകരിക്കുന്ന ഇടവകയിൽ തന്നെ മതബോധന വിദ്യാഭ്യാസം പൂർത്തിയാക്കി ഇടവകയിലും രൂപതയിലും സഭയിലും സ്തുത്യർഹമായ സേവനം ചെയ്യുന്ന ബോണി തെക്കനാട്ടാണ് യുവജനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ജോയി വെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാരിഷ് കൗൺസിൽ പുതുവൽസരദിനത്തിൽ സേവനമാരംഭിച്ചു. കഴിഞ്ഞ നാലുവർഷം കൈക്കാരനായി ഇടവകയ്ക്ക് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച രാജു തൈമാലിലിനും രണ്ടു വർഷം കൂടാരയോഗ പ്രതിനിധിയായി പാരിഷ് കൗൺസിലിൽ സ്തുത്യർഹമായ സേവനം ചെയ്ത സജി മരങ്ങാട്ടിലിനും ഫിലിപ്പച്ചൻ മൊമെന്റോ നൽകി ആദരിച്ചു. ജെയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം