+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് ക്നാനായ ദേവാലയത്തിൽ ക്രിസ്മസും പുതിയ പാരിഷ് കൗൺസിലിന്റെ സത്യപ്രതിജ്‌ഞയും നടന്നു

ഡിട്രോയിറ്റ് : ഡിസംബർ 24–ാം തീയതി വൈകിട്ട് എട്ടിനു ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ജനനത്തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ഡിട്രോയിറ്റ് വിൻസർ കെസിഎസ് പ്രസിഡന്റ് ബാബു ഇട്ടൂപ്പ് കാഞ്ഞിരത്ത
ഡിട്രോയിറ്റ് ക്നാനായ ദേവാലയത്തിൽ ക്രിസ്മസും പുതിയ പാരിഷ് കൗൺസിലിന്റെ സത്യപ്രതിജ്‌ഞയും നടന്നു
ഡിട്രോയിറ്റ് : ഡിസംബർ 24–ാം തീയതി വൈകിട്ട് എട്ടിനു ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ജനനത്തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ഡിട്രോയിറ്റ് വിൻസർ കെസിഎസ് പ്രസിഡന്റ് ബാബു ഇട്ടൂപ്പ് കാഞ്ഞിരത്തിങ്കൽ ലേഖന വായനകൾക്ക് നേതൃത്വം നൽകി. രാമച്ചനാട്ട് ഫിലിപ്പച്ചൻ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഇടവകയും കെസിഎസും സംയുക്‌തമായി ഭവനങ്ങളിൽ കരോൾ നടത്തി.



വി. കുർബാന മദ്ധ്യേ പുതിയതായി തെരഞ്ഞെടുത്ത പാരിഷ് കൗൺസിൽ ഫിലിപ്പച്ചൻ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്‌ഞ ഏറ്റുചൊല്ലി. ഒന്നാം കൈക്കാരൻ ജോയി വെട്ടിക്കാട്ട് രണ്ടാം കൈക്കാരൻ ജെയിസ് കണ്ണച്ചാൻപറമ്പിൽ കൂടാരയോഗ പ്രതിനിധികൾ ഡേവിസ് എരുമത്തറ, ജോൺ മൂലക്കാട്ട്, ഫിലിപ്സൺ താന്നിച്ചുവട്ടിൽ, ബിജോയ്സ് കവണാൻ, ലീജിയൺ ഓഫ് മേരി പ്രസിഡന്റ് മിനി ചെമ്പോല, യൂത്ത് കോർഡിനേറ്റർ ബോണി തെക്കനാട്ട്, പ്രോഗ്രാം കോർഡിനേറ്റർ സിമി തൈമാലിൽ വേദപാഠ അദ്ധ്യാപക പ്രതിനിധി മാക്സിൻ ഇടത്തിപ്പറമ്പിൽ, സോണി പുത്തൻപറമ്പിൽ എന്നിവരാണ് പുതിയ ഭരണ നേതൃത്വം. ജെയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം