+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീഡിയ പ്ലസ് പത്താം വാർഷികം ആഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ അഡ്വൈർട്ടൈസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസിന്റെ പത്താം വാർഷികം ആഘോഷിച്ചു. കമ്പനി ചെർമാൻ അലി അബ്ദുള്ള അൽ കഅബി, മാനേജിംഗ് ഡയറക്ടർ ഷുക്കൂർ കിനാലൂർ, സിഇഒ അമാനുള്ള വ
മീഡിയ പ്ലസ് പത്താം വാർഷികം ആഘോഷിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വൈർട്ടൈസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസിന്റെ പത്താം വാർഷികം ആഘോഷിച്ചു. കമ്പനി ചെർമാൻ അലി അബ്ദുള്ള അൽ കഅബി, മാനേജിംഗ് ഡയറക്ടർ ഷുക്കൂർ കിനാലൂർ, സിഇഒ അമാനുള്ള വടക്കാങ്ങര എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്തുവർഷക്കാലം ഖത്തർ മാർക്കറ്റിൽ പുതുമകൾ സമ്മാനിച്ചാണ് സ്‌ഥാപനം ജനകീയമായതെന്നും കൂടുതൽ പുതുമകളോടെ മുന്നോട്ടുപോകുമെന്നും ചടങ്ങിൽ സംസാരിച്ച ചെയർമാൻ അലി അൽ കഅബി പറഞ്ഞു.

ഒരു ബിസിനസ് സംരംഭം എന്നതിലപ്പുറം സജീവമായ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും ഇടപെടലുകളുമാണ് മീഡിയ പ്ലസിനെ വ്യതിരിക്‌തമാക്കുന്നതെന്നും സമൂഹത്തിന്റെ മുന്നേറ്റത്തിൽ സജീവമായി തന്നെ നിലകൊള്ളുക എന്നതാണ് മീഡിയ പ്ലസിന്റെ നിയോഗമെന്നും മാനേജിംഗ് ഡയറക്ടർ ഷുക്കൂർ കിനാലൂർ പറഞ്ഞു.

വളരെ പ്രതീക്ഷയോടെയാണ് പത്തുവർഷങ്ങൾക്ക് മുമ്പ് ഖത്തർ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചതെന്നും തിരിഞ്ഞുനോക്കുമ്പോൾ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്നും സിഇഒ അമാനുള്ള വടക്കാങ്ങര പറഞ്ഞു.

ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ദീൻ തങ്കയത്തിൽ, പ്രോജക്ട് മാനേജർ സി.കെ. റാഹേൽ, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ മങ്കട, അഫ്സൽ കിളയിൽ, ജോജിൻ മാത്യു, ആനന്ദ് ജോസഫ്, ജുഡാലൈൻ ഫ്ളോറ ഫെർണാണ്ടസ്, കാജാ ഹുസൻ എന്നിവർ നേതൃത്വം നൽകി.