+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ പ്രവർത്തനോദ്ഘാടനം 22ന്

ന്യൂജേഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ (കാൻജ്) 2017 വർഷത്തെ പ്രവർത്തനോദ്ഘാടനം ജനുവരി 22ന് (ഞായർ) നടക്കും. വൈകുന്നേരം അഞ്ചു മുതൽ എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാങ്ക്വിറ്റ് ഹാളിലാണ് പരിപാടികൾ. വർഷ
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ പ്രവർത്തനോദ്ഘാടനം 22ന്
ന്യൂജേഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ (കാൻജ്) 2017 വർഷത്തെ പ്രവർത്തനോദ്ഘാടനം ജനുവരി 22ന് (ഞായർ) നടക്കും. വൈകുന്നേരം അഞ്ചു മുതൽ എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാങ്ക്വിറ്റ് ഹാളിലാണ് പരിപാടികൾ.

വർഷാവർഷം കാൻജ് നടത്തി വരാറുള്ള വസന്തോത്സവം, പിക്നിക്, ഫാമിലി നൈറ്റ്, ഓണാഘോഷം, വോളിബോൾ ടൂർണമെന്റ്, ചാരിറ്റി പ്രവർത്തനങ്ങളായ ക്ലോത്ത് ഡ്രൈഫുഡ് ഡ്രൈവ്, സൂപ്പ് കിച്ചൻ, ബ്ലഡ് ഡ്രൈവ് മറ്റ് നിരവധി പദ്ധതികൾ കൂടാതെ ന്യൂജേഴ്സി മലയാളികളുടെ ചിരകാല അഭിലാഷമായ കേരള ഹൗസ് എന്ന സ്വപ്ന പദ്ധതിയുമായാണ് പ്രസിഡന്റ് സ്വപ്ന രാജേഷും സംഘവും മുന്നിട്ടിറങ്ങുന്നത്.

പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് വിളയിൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പിൽ, റോയ് മാത്യു, മാലിനി നായർ, ആനി ജോർജ്, സ്മിത മനോജ്, ജോൺ തോമസ്, വൈസ് പ്രസിഡന്റ് അജിത് കുമാർ ഹരിഹരൻ, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ജോയിന്റ് സെക്രട്ടറി നീന എസ്. ഫിലിപ്പ്, ട്രഷറർ ഏബ്രഹാം ജോർജ്, ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ, നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്സ്), പ്രഭു കുമാർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), കെവിൻ ജോർജ് (യൂത്ത് അഫയേഴ്സ്), ദീപ്തി നായർ (കൾച്ചറൽ അഫയേഴ്സ്), അലക്സ് മാത്യു (എക്സ് ഒഫീഷ്യൽ), ജോസഫ് ഇടിക്കുള (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ) എന്നിവരാണ് പ്രസിഡന്റിന് സർവപിന്തുണയുമായി രംഗത്തുള്ളത്.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള