ലിവർപൂളിൽ ആറാമത് മലങ്കര കാത്തലിക് കൺവൻഷൻ ജൂൺ 17, 18 തീയതികളിൽ

07:13 PM Jan 14, 2017 | Deepika.com
ലണ്ടൻ: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജൺ കൺവൻഷൻ 2017 ജൂൺ 17, 18 തീയതികളിൽ ലിവർപൂളിൽ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ കേരളത്തിലേയും ഇംഗ്ലണ്ടിലേയും സഭാ പിതാക്കന്മാർ പങ്കെടുക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജണിലുള്ള 14 മിഷനുകളിലെ മുഴുവൻ കുടുംബങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന കൺവൻഷനിൽ കുടുംബ സെമിനാറുകൾ, യുവജന സെമിനാറുകൾ, മതബോധന സെമിനാറുകൾ എന്നിവ നടക്കും.

18ന് നടക്കുന്ന പൊന്തിഫിക്കൽ വിശുദ്ധ കുർബാനക്ക് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ മുഖ്യ കാർമികത്വം വഹിക്കും. ലിവർപൂൾ സെന്റ് ബേസിൽ മിഷന്റേയും യുകെ റീജൺ പാസ്റ്റർ കൗൺസിലിന്റേയും നേതൃത്വത്തിൽ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ