കെസിഎഎം ക്രിസ്മസ് പുതുവത്സര ആഘോഷം 14ന്

07:09 PM Jan 14, 2017 | Deepika.com
മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ കത്തോലിക്കാ പ്രസ്‌ഥാനമായ കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ (കെസിഎഎം) ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 14ന് നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് റവ.ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ കെസിഎഎമ്മിന്റെ പ്രസിഡന്റ് ജയ്സൻ ജോബ് അധ്യക്ഷത വഹിക്കും. ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ. ലോനപ്പൻ അഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വിവാഹ ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ദമ്പതികളായ മുൻ കെസിഎഎം പ്രസിഡന്റ് ജോസ് ജോർജ്, ഗ്രേസി ജോർജ്, തോമസ് സേവ്യർ, മോളി തോമസ് എന്നീ ദമ്പതികളെ ആദരിക്കും. തുടർന്ന് സാന്താക്ലോസിന് സ്വീകരണവും വിവിധ കലാ പരിപാടികളും അരങ്ങേറും. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികൾക്ക് തിരശീല വീഴും.

റിപ്പോർട്ട്: അലക്സ് വർഗീസ്