+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഡബ്ല്യുഒസി സംയുക്‌ത ക്രിസ്മസ്– ന്യൂ ഇയർ ആഘോഷങ്ങൾ

യോങ്കേഴ്സ്: ബ്രോങ്ക്സ്– വെസ്റ്റ് ചെസ്റ്റർ ഏരിയയിലെ ഓർത്തഡോക്സ് പള്ളികളുടെ സംയുക്‌ത ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം യോങ്കേഴ്സിലെ സോൻഡേഴ്സ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജനുവരി 8 ഞായറാഴ്ച വൈകുന്നേരം നടന്നു.
ബിഡബ്ല്യുഒസി സംയുക്‌ത ക്രിസ്മസ്– ന്യൂ ഇയർ ആഘോഷങ്ങൾ
യോങ്കേഴ്സ്: ബ്രോങ്ക്സ്– വെസ്റ്റ് ചെസ്റ്റർ ഏരിയയിലെ ഓർത്തഡോക്സ് പള്ളികളുടെ സംയുക്‌ത ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം യോങ്കേഴ്സിലെ സോൻഡേഴ്സ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജനുവരി 8 ഞായറാഴ്ച വൈകുന്നേരം നടന്നു. സന്ധ്യാനമസ്കാരത്തെ തുടർന്ന് വിവിധ ഇടവകകളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറി. ബി ഡബ്ല്യു ഒ സി പ്രസിഡന്റ് ഫാ. എ കെ ചെറിയാൻ സ്വാഗതം ആശംസിച്ചു. ഫാ. നൈനാൻ ടി ഈശോ, മനോജ് അലക്സ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങളുടെ ഗാനാലാപനം ശ്രദ്ധേയമായി. മുഖ്യാതിഥി ഫാ. ജോർജ് ചെറിയാൻ ക്രിസ്മസ് സന്ദേശം നൽകി. ബിഡബ്ല്യുഒസിക്ക് ഫാ. ജോർജ് ചെറിയാൻ നൽകിയ സേവനങ്ങളെ മാനിച്ച് പ്രസിഡന്റ് ഫാ. എ.കെ ചെറിയാൻ, പ്രശംസാ ഫലകം നൽകി ആദരിച്ചു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ്, കോ ഓർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, ഡോ. ജോളി തോമസ്, കുര്യാക്കോസ് തര്യൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ആദ്യ രജിസ്ട്രേഷൻ ഫോം പ്രസിഡന്റ് ഫാ. എ കെ ചെറിയാനിൽ നിന്ന് ഇവർ സ്വീകരിച്ചു.



വിവിധ ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ, എം ജി ഓ സി എസ് എം, മെൻസ് ഫോറം, മർത്ത്മറിയം സമാജം എന്നീ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ നേറ്റിവിറ്റി ഷോ, ക്യാൻഡിൽ ഡാൻസ്, കാരൾ സംഗീതം, നൃത്തങ്ങൾ, സ്കിറ്റ്, ഭക്‌തിഗാനങ്ങൾ, കലാപരിപാടികൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.

പ്രസിഡന്റ് ഫാ. എ.കെ ചെറിയാൻ, വൈസ് പ്രസിഡന്റ് ഫാ. ഡോ. ജോർജ് കോശി, വെരി. റവ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പാ, ഫാ. ഫിലിപ്പ് സി ഏബ്രഹാം, ഫാ. പൗലോസ് പീറ്റർ, ഫാ. നൈനാൻ ടി ഈശോ എന്നിവരോടൊപ്പം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഫിലിപ്പ് ജോർജ്, സെക്രട്ടറി ഷൈനി ഷാജൻ, ട്രഷറർ ജോൺ് ഐസക്, ജോയിന്റ് സെക്രട്ടറി ജെസി മാത്യു, ജോയിന്റ് ട്രഷറർ എൽദോ കുര്യാക്കോസ്, പിആർഒ/ പബ്ലിസിറ്റി കോഓർഡിനേറ്റർ എം വി കുര്യൻ, ഓഡിറ്റർ ജോർജ് തോമസ്, യൂത്ത് കോഓർഡിനേറ്റർ ജിതിൻ മാലത്ത്, സഖറിയ ജോർജ്, കെ എം മാത്യു, ചാക്കോ ഈശോ എന്നിവരും പ്രവർത്തിച്ചു. വനജ ചാക്കോയുടെ നേതൃത്വത്തിൽ അജു തോമസ് ഏബ്രഹാം, ജിന തോമസ്, അക്സ വർഗീസ് എന്നിവർ പ്രോഗ്രാമിന് എംസിമാരായി. സെക്രട്ടറി ഷൈനി ഷാജൻ കൃതജ്‌ഞത രേഖപ്പെടുത്തി.