+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫീനിക്സിൽ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാൾ സമാപിച്ചു

ഫീനിക്സ്: ഹോളിഫാമിലി സീറോ മലബാർ ദേവാലയത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്‌തിസാന്ദ്രമായി. പ്രധാന തിരുനാൾ ദിവസം ഫാ. ജോസഫ് പുതിയകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച
ഫീനിക്സിൽ വിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാൾ സമാപിച്ചു
ഫീനിക്സ്: ഹോളിഫാമിലി സീറോ മലബാർ ദേവാലയത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്‌തിസാന്ദ്രമായി. പ്രധാന തിരുനാൾ ദിവസം ഫാ. ജോസഫ് പുതിയകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുനാൾ റാസയിൽ ഫാ. അഗസ്റ്റിൻ പുത്തൻപുര, ഫാ. സോണി എട്ടുപറയിൽ എന്നിവർ സഹകാർമികരായി. ഫാ. അഗസ്റ്റിൻ പുത്തൻപുര തിരുനാൾ സന്ദേശം നൽകി.

തിരുകുടുംബത്തിന്റെ മാതൃകയിൽ കുടുംബങ്ങളെ രൂപാന്തരപ്പെടുത്താൻ കഴിയുമ്പോഴാണ് ക്രൈസ്തവ കുടുംബ ജീവിതം സാർത്ഥകമാകുന്നതെന്ന് തിരുനാൾ സന്ദേശത്തിൽ ഫാ. അഗസ്റ്റിൻ ചൂണ്ട ിക്കാട്ടി.

ചെണ്ടയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്ന തിരുനാൾ പ്രദക്ഷിണം, ഇടവകയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികൾ തുടങ്ങിയവ ആഘോഷങ്ങൾക്ക് പരമ്പരാഗത കേരളീയ ക്രൈസ്തവ തനിമ ഉണർത്തുന്നതായി.



തിരുകർമ്മങ്ങളിലും ആഘോഷപരിപാടികളിലും പങ്കെടുത്ത് തിരുനാൾ ഭക്‌തിനിർഭരമാക്കുന്നതിന് പരിശ്രമിച്ച ഇടവകാംഗങ്ങൾക്ക് പ്രസുദേന്തി അഭിലാഷ് ജേക്കബ് പ്രത്യേകം നന്ദി പറഞ്ഞു. അടുത്ത വർഷത്തെ തിരുനാൾ പ്രസുദേന്തിയായി റിൻസൺ ജോണിനേയും കുടുംബത്തേയും വാഴിച്ചു.

കൈക്കാരന്മാരായ മനോജ് ജോൺ, ജയ്സൺ വർഗീസ്, പ്രസാദ് ഫിലിപ്പ് എന്നിവർ പരിപാടികളുടെ മുഖ്യ കോർഡിനേറ്റർമാരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം