+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ട്സ് ഓഫ് തിരുവല്ലക്ക് പുതിയ നേതൃത്വം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട് ഓഫ് തിരുവല്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി ഏഴിന് സ്റ്റാഫോർഡിലെ ഗസൽ റസ്റ്ററന്റിൽ ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ചു നടന്ന
ഫ്രണ്ട്സ് ഓഫ് തിരുവല്ലക്ക് പുതിയ നേതൃത്വം
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട് ഓഫ് തിരുവല്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി ഏഴിന് സ്റ്റാഫോർഡിലെ ഗസൽ റസ്റ്ററന്റിൽ ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

പുതിയ ഭാരവാഹികളായി റോബിൻ ഫിലിപ്പ് (പ്രസിഡന്റ്), തോമസ് ഐപ്പ് (വൈസ് പ്രസിഡന്റ്), ഉമ്മൻ തോമസ് (സെക്രട്ടറി), ജോർജ് ഏബ്രഹാം (ജോ. സെക്രട്ടറി), ടെറിഷ് തോമസ് (ട്രഷറർ), ജോർജ് തോമസ് (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ജേക്കബ് തോമസ് തെരഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി രഘും ഏബ്രഹാം റിപ്പോർട്ടും ട്രഷറർ ടെറിഷ് തോമസ് കണക്കും അവതരിപ്പിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി