+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിനു മാമ്പള്ളി റീജണൽ വൈസ് പ്രസിഡന്റ്

ഫ്ളോറിഡ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) അംഗ സംഘടനകളുടെ എണ്ണത്തിൽ മുന്നിൽ നിന്നിരുന്ന സൗത്ത് ഈസ്റ്റ് റീജണിനെ വിഭജിച്ചു പുതുതായി രൂപം കൊണ്ട സൺഷൈൻ റീജൺ 12ന്റെ റീജണൽ വൈസ് പ്രസിഡ
ബിനു മാമ്പള്ളി റീജണൽ വൈസ് പ്രസിഡന്റ്
ഫ്ളോറിഡ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) അംഗ സംഘടനകളുടെ എണ്ണത്തിൽ മുന്നിൽ നിന്നിരുന്ന സൗത്ത് ഈസ്റ്റ് റീജണിനെ വിഭജിച്ചു പുതുതായി രൂപം കൊണ്ട സൺഷൈൻ റീജൺ 12ന്റെ റീജണൽ വൈസ് പ്രസിഡന്റായി ബിനു മാമ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

ഫോമായുടെ 2014–16 ഭരണസമിതിയുടെ കാലഘട്ടത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഭരണഘടനയുടെ അമന്റ്മെന്റ് പാസാക്കിയത്. അതിൻ പ്രകാരം 2016 നവംബർ ഒന്നു മുതൽ ഫോമായുടെ പന്ത്രണ്ടാമത്തെ റീജണായി സൺഷൈൻ റീജൺ നിലവിൽ വന്നു. ഫ്ളോറിഡ സംസ്‌ഥാനത്തെ ഒമ്പത് മലയാളി സാംസ്കാരിക സംഘടനകളാണ് ഈ റീജണിൽ ഉള്ളത്. റീജണിലെ മുഴുവൻ സംഘടനകളുടെ നേതൃത്വത്തിന്റെ പിൻതുണയോടെയാണ് ബിനു മാമ്പള്ളി തെരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി രണ്ടിന് കൂടിയ ഫോമ നാഷണൽ കമ്മിറ്റി യോഗത്തിലാണ് ഔദ്യോഗികമായി ആർവിപിയായി അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: ബിനു മാമ്പള്ളി 9415802205

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്