+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്ക് കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു

കുവൈത്ത്: പ്രവാസി പുനരധിവാസവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് അബാസിയ ഫോക്ക് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. ടി കുവൈറ്റ് ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനത്തിനായി കുവ
ഫോക്ക് കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു
കുവൈത്ത്: പ്രവാസി പുനരധിവാസവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് അബാസിയ ഫോക്ക് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു.

ടി കുവൈറ്റ് ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനത്തിനായി കുവൈത്തിൽ എത്തിയ കേരള സർക്കാരിന്റെ കർഷക മിത്ര കർഷക ഭാരതി തുടങ്ങിയ നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള, കാർഷിക, മൃഗസംരക്ഷണ, ഫാം ടൂറിസം മേഖലയിൽ രണ്ടായിരത്തിൽപരം ലേഖനങ്ങളും നിരവധി പുസ്തകങ്ങളും എഴുതിയിട്ടുള്ള ഡോ. പി.വി. മോഹനൻ സെമിനാർ നയിച്ചു. പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. മോഹനനെ, കെ. ഷൈമേഷ് സദസിനു പരിചയപ്പെടുത്തി. രഷാധികാരി ജി.വി. മോഹൻ ഫോക്കിന്റെ ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി എം.എൻ.സലിം, അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ