+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ്: ബിഡബ്ല്യുഒസിയിൽ കിക്കോഫ്

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറസിന്റെ ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ ഏരിയയിലെ രജിസ്ട്രേഷൻ കിക്കോഫ് യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ഹൈസ്ക്കൂൾ ഓഡിറ്
ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ്:  ബിഡബ്ല്യുഒസിയിൽ കിക്കോഫ്
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറസിന്റെ ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ ഏരിയയിലെ രജിസ്ട്രേഷൻ കിക്കോഫ് യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ബി.ഡബ്ല്യു.ഒ.സി (ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ ഓർത്തഡോക്സ് ചർച്ചസ്) യിലുള്ള ഏഴു ഇടവകകൾ ചേർന്നു നടത്തിയ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾക്കിടെയായിരുന്നു ഈ മേഖലയിലെ രജിസ്ട്രേഷൻ കിക്കോഫ് നടന്നത്. ബി.ഡബ്ല്യു.ഒ.സി പ്രസിഡന്റ് ഫാ. എ. കെ ചെറിയാൻ ആമുഖ പ്രസംഗം നടത്തുകയും രജിസ്ട്രേഷൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.



കോൺഫറൻസ് കോർഡിനേറ്റർ വെരി.റവ. ഡോ വറുഗീസ്. എം. ഡാനിയേൽ കോൺഫറൻസിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു. ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, സുവനിയർ ബിസിനസ്സ് മാനേജർ ഡോ.ഫിലിപ്പ് ജോർജ്, മുൻ ജനറൽ സെക്രട്ടറി ഡോ.ജോളി തോമസ്, കമ്മിറ്റിയംഗം കുര്യാക്കോസ് തര്യൻ, ബിഡബ്ല്യുഒസി സെക്രട്ടറി ഷൈനി ഷാജൻ ജോർജ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. റവ. ഡോ. ജോർജ് കോശി, ഫാ. നൈനാൻ.ടി. ഈശോ, ഫാ. ഫിലിപ്പ്. സി എബ്രഹാം, ഫാ. ജോർജ് ചെറിയാൻ, ഫാ. പോൾ ചെറിയാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പെൻസിൽവേനിയയിലെ കലഹാരി റിസോർട്ടിലാണ് കോൺഫറൻസ്. കൂടുതൽ വിവരങ്ങൾക്ക്:
For registration www.northeastamericandiocese.formstack.com/forms/fycregistration2017, Family conference website www.fyconf.org

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ