+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് പരമോന്നത സിവിലിയൻ ബഹുമതി

വാഷിംഗ്ടൺ: അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റ്ഷ്യൽ മെഡൽ ഓഫ് ഫ്രീഡം വൈസ് പ്രസിഡന്റ് ജോ ബൈഡനു സമ്മാനിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബറാക് ഒബാമയാണ് അപ്രതീക്ഷിതമായി ബൈഡന് ബഹുമ
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് പരമോന്നത സിവിലിയൻ ബഹുമതി
വാഷിംഗ്ടൺ: അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റ്ഷ്യൽ മെഡൽ ഓഫ് ഫ്രീഡം വൈസ് പ്രസിഡന്റ് ജോ ബൈഡനു സമ്മാനിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബറാക് ഒബാമയാണ് അപ്രതീക്ഷിതമായി ബൈഡന് ബഹുമതി സമ്മാനിച്ചത്. വൈസ് പ്രസിഡന്റിനുള്ള യാത്രയയപ്പ് ചടങ്ങ് എന്ന പേരിലാണ് വൈറ്റ്ഹൗസിൽ പരിപാടി സംഘടിപ്പിച്ചതെങ്കിലും ചടങ്ങിനൊടുവിൽ ബൈഡന് ബഹുമതി സമ്മാനിക്കുകയായിരുന്നു.

ഒബാമയുടെ അപ്രതീക്ഷിത ബഹുമതി നൽകലിൽ ബൈഡൻ വികാരാധീനനായി. താൻ ഈ ബഹുമതിക്ക് അർഹനല്ലെന്ന് ആവർത്തിച്ച ബൈഡൻ, തുടർന്നു നടത്തിയ പ്രസംഗത്തിൽ അമേരിക്കയെ മാന്യതയോടെയും ബഹുമാനത്തോടെയും നയിച്ച ബറാക് ഒബാമയെ പ്രകീർത്തിച്ചു.