വ്യാജ ഫോൺ കോളുകൾക്കെതിരെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

07:18 PM Jan 12, 2017 | Deepika.com
സൂറിച്ച്: സ്വിസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ പണം ആവശ്യപ്പെട്ടുള്ള വ്യാജ ഫോൺകോളുകൾക്കെതിരെ കരുതി ഇരിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി.

എംബസിയുടെ വീസ, കോൺസുലാർ, മറ്റ് സർവീസുകൾക്ക് പണം ആവശ്യപ്പെട്ട് വ്യാജ ഫോൺ കോളുകൾ വന്നതായി പലരും എംബസിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ പണം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകൾ വരുന്ന പക്ഷം ഫോൺനമ്പർ, സമയം, കോളർ ഐഡി എന്നിവ വിശദമാക്കി ലോക്കൽ പോലീസിൽ അറിയിക്കാനാണ് ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലെ നിർദേശം. ഇമെയിൽ: amb.berne@mea.gov.in, admn.berne@mea.gov.in, ടെലിഫോൺ: 0313501130.

റിപ്പോർട്ട്: ടിജി മറ്റം