+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരുമ ക്രിസ്മസ്– പുതുവർഷാഘോഷങ്ങൾ വേറിട്ട അനുഭവമായി

ഓർലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2016 ലെ ക്രിസ്മസ്– പുതുവർഷാഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ ഡിസംബർ 17–നു ശനിയാഴ്ച വർണാഭമായ
ഒരുമ ക്രിസ്മസ്– പുതുവർഷാഘോഷങ്ങൾ വേറിട്ട അനുഭവമായി
ഓർലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2016 ലെ ക്രിസ്മസ്– പുതുവർഷാഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ ഡിസംബർ 17–നു ശനിയാഴ്ച വർണാഭമായി കൊണ്ടാടി. വൈകുന്നേരം 5.30നു കുട്ടികൾക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങൾ സമാരംഭിച്ചത്. ജെറി കാമ്പിയിൽ നേതൃത്വം കൊടുത്ത ആർട്ട് ആർട്ട് എക്സിബിഷനിൽ ഏഴു കലാകാരൻമാർ തങ്ങളുടെ മികവുറ്റ കലാസൃഷ്‌ടികൾ പ്രദർശിപ്പിച്ചത് കാണികൾക്ക് വേറിട്ട അനുഭവമായിരുന്നു.

സാറാ കാമ്പിയിലിന്റെയും റിയാ കാമ്പിയിലിന്റെയും പ്രാർഥനാ ഗാനത്തോടെ വൈകിട്ട് ഏഴിനു കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ഒരുമയുടെ 2016 ലെ പ്രസിഡന്റായ ദയാ കാമ്പിയിൽ സദസിനു സ്വാഗതം ആശംസിച്ചു. തുടർന്നു നിഷാ മറ്റത്തിൽ അണിയിച്ചൊരുക്കിയ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റിനും ഏയ്ഞ്ചൽ ഡാൻസിനും ശേഷം സാന്താക്ലോസ് വേദിയിൽഎത്തിച്ചേർന്നു. മുഖ്യാതിഥി ആയി എത്തിച്ചേർന്ന സെന്റ് മേരീസ് സീറോ മലബാർ കാത്തോലിക്കാ ഇടവക വികാരിയായ ഫാ. ജോർജ് കുപ്പയിൽ, പ്രസിഡന്റ് ദയാ കാമ്പിയിൽ, സെക്രട്ടറി ബാബു ശങ്കർ, ട്രഷറർ രേണു പാലിയത്ത്, പ്രോഗ്രാം കോർഡിനേറ്റർ സ്മിതാ സോണി എന്നിവർ ഭദ്രദീപം കൊളുത്തിയതിന് ശേഷം ഫാ.. ജോർജ് കുപ്പയിൽ ക്രിസ്മസ് സന്ദേശം നൽകി.

തുടർന്നു നടന്ന കൾച്ചറൽ പ്രോഗ്രാമിൽ സാന്റിസ് മുണ്ടക്കലിന്റെ ഇമ്പമാർന്ന ഗാനാലാപനം, പതിനൊന്ന് കലാകാരികൾ പങ്കെടുത്ത ലേഡീസ് ഡാൻസ്, കുട്ടികളുടെ നാടൻ പാട്ട് ഡാൻസ്, ലയന ഡാൻസ് സ്കൂളിലെ കുട്ടികളുടെ ഡാൻസ്, ബോയ്സ് ഡാൻസ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബോളിവുഡ് ഡാൻസ്, ബോളിവുഡ് ഡാൻസ്, ക്രിസ്മസ് തീം ഡാൻസ്, കിഡ്സ് ആക്ഷൻ സോംഗ്, കുട്ടികളുടെ ക്രിസ്മസ് ഗാനാലപനങ്ങൾ, സായി റാമും മകൾ സ്വാതിയും ആലപിച്ച യുഗ്മ ഗാനം എന്നിവ കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. സ്മിതാ നോബിൾ യൂത്ത് കോറിയോഗ്രാഫി ചെയ്ത ഫാഷൻ ഷോ എന്നിവ ആഘോഷങ്ങൾക്കു മാറ്റ് കൂട്ടുകയും കാണികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ജെസി ജിജിമോൻ, പ്രോഗ്രാം കോർഡിനേറ്റർ സ്മിതാ സോണി, യൂത്ത് കോർഡിനേറ്റർ അഞ്ജലി പാലിയത്ത്, സാറാ കാമ്പിയിൽ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു. 30 ഓളം കുട്ടികൾ പങ്കെടുത്ത കരോൾ സംഘഗാനത്തിനു ശേഷം ഒരുമയുടെ മുൻകാല പ്രസിഡന്റുമാർ ഒന്നിച്ചു ക്രിസ്മസ് കേക്ക് മു*ിച്ചു.



സ്‌ഥാപക പ്രസിഡന്റ് അശോക് മേനോൻ 2017 ലെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ സദസിനു പരിചയപ്പെടുത്തി. 2017 ലെ പ്രസിഡന്റായി സോണി കന്നോട്ടുതറ തോമസും, വൈസ് പ്രസിഡന്റായി സുരേഷ് നായരും, സെക്രട്ടറിയായി ജോമിൻ മാത്യുവും, ജോയിന്റ് സെക്രട്ടറിയായി സണ്ണി കൈതമറ്റവും ട്രഷറർ ആയി ജോയ് ജോസഫും, സ്പോർട്സ് കോർഡിനേറ്റർ ആയി ജോളി പീറ്ററും യൂത്ത് കോർഡിനേറ്റർ ആയി സാറാ കാമ്പിയിലും തെരഞ്ഞെടുക്കപ്പെട്ടു.

അതിനു ശേഷം, 2016ൽ നടന്ന കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് നടന്നത്. തുടർന്ന്, സെക്രട്ടറി ബാബു ശങ്കർ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് 9. 45ന് തിരശീല വീണു. ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനു പ്രവീബ് നായരും അനിരുഥ് പാലിയത്തും ജെറി കാമ്പിയിലും ബാബു ചിയേഴത്തും ചുക്കാൻ പിടിച്ചപ്പോൾ ഈ അനർഘ നിമിഷങ്ങൾ കാമറയിൽ പകർത്തിയത് സജി ജോണും, ബാബു ശങ്കറുമാണ്. ജോയ് ജോസഫിന്റെയും നിർമല ജോയിയുടെയും ജിജിമോന്റെയും നേതൃത്വത്തിൽ വിഭവമാർന്ന ഡിന്നറും ഉണ്ടായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം