+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയമുദ്ര പ്രകാശനം ചെയ്തു

ദോഹ: ഖത്തറിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിയ പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയ മുദ്ര ഖത്തറിൽ പ്രകാശനം ചെയ്തു. പ്രകാശന കർമം നിർവഹിച്ച ഇന്ത്യൻ എംബസി ഫസ്റ്റ
വിജയമുദ്ര പ്രകാശനം ചെയ്തു
ദോഹ: ഖത്തറിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിയ പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയ മുദ്ര ഖത്തറിൽ പ്രകാശനം ചെയ്തു. പ്രകാശന കർമം നിർവഹിച്ച ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ ഗൾഫ് മേഖലയിലെ കേരളീയ സംരംഭകരുടെ വിജയഗാഥ രേഖപ്പെടുത്തുന്ന വിജയമുദ്ര ശ്ലാഘനീയമായ ഒരു ഉദ്യമമാണെന്ന് അഭിപ്രായപ്പെട്ടു.

മീഡിയ പ്ളസ് സിഇഒയും വിജയ മുദ്ര ചീഫ് എഡിറ്ററുമായ അമാനുള്ള വടക്കാങ്ങര, മാനേജിംഗ് ഡയറക്ടർ ഷുക്കൂർ കിനാലൂർ, മീഡിയ പ്ലസ് ചെയർമാൻ അലി അബ്ദുള്ള അൽ കഅബി, പ്രോജക്ട് മാനേജർ സി.കെ. റാഹേൽ എന്നിവർ പ്രസംഗിച്ചു. ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ദീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ മങ്കട, അഫ്സൽ കിളയിൽ, ജോജിൻ മാത്യു, ആനന്ദ് ജോസഫ്, ജുഡാലൈൻ ഫ്ളോറ ഫെർണാണ്ടസ്, കാജാ ഹുസൻ എന്നിവർ നേതൃത്വം നൽകി.
വിജയ മുദ്രയുടെ സൗജന്യ കോപ്പികൾക്ക് 44324853, 70467553 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെ പ്രമുഖ ലൈബ്രറികൾ, നോർക്കയുടെ വിവിധ സ്‌ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലും വിജയമുദ്രയുടെ കോപ്പികൾ വിതരണം ചെയ്യും. വിജയമുദ്രയുടെ കേരളത്തിലെ പ്രകാശനം ജനുവരി 30ന് കോഴിക്കോട് നടക്കും.