+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ വർണാഭമായി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളും സംയുക്‌തമായി മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയപാരീഷ് ഹാളിൽ ഡിന്നറോടെ ആ
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ വർണാഭമായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളും സംയുക്‌തമായി മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയപാരീഷ് ഹാളിൽ ഡിന്നറോടെ ആരംഭിച്ചു.

പൊതുസമ്മേളനം എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോ വൈസ് പ്രസിഡന്റ് ഫാ. ബാബു മഠത്തിൽപറമ്പിൽ ഉദ്ഘാടനം ചെയ്തു. രഞ്ജൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഫോമാ കൺവെൻഷൻ 2018 ചെയർമാൻ സണ്ണി വള്ളിക്കളം, ഫൊക്കാന ഓഡിറ്റർ ടോമി അമ്പനാട്ട്, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു. ജോൺസൺ കണ്ണൂക്കാടൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

തുടർന്ന് വിവിധ ഡാൻസ് സ്കൂളുകളുടെയും സാമുദായിക സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ കലാപരിപാടികളും സ്കിറ്റും അരങ്ങേറി. ജെയിംസ് പുത്തൻപുരയിലും സ്റ്റീഫൻ ചൊള്ളമ്പേലും ചാക്കോ തോമസിനോടൊപ്പം സ്കിറ്റിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വന്ദന മാളിയേക്കലും സിബിൾ ഫിലിപ്പും കലാപരിപാടികളുടെ അവതാരകരായിരുന്നു. റാഫിൾ ഡ്രോയിൽ 55 ടിവി മനു നൈനാൻ സ്വന്തമാക്കി. ഷാബു മാത്യുവാണ് റാഫിൾ ഡ്രോ നിയന്ത്രിച്ചത്.

ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, ഷിബു മുളയാനിക്കുന്നേൽ, സ്റ്റാൻലി കളരിക്കമുറി, സണ്ണി മുക്കേട്ട്, സഖറിയ ചേലക്കൽ, ബിജി സി. മാണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രമോദ് സഖറിയായും പോൾസൺ തര്യത്തും ആയിരുന്നു സ്പോൺസർമാർ.

റിപ്പോർട്ട്: ജിമ്മി കണിയാലി