+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ര്‌ടപതി സമ്മാനിച്ചു

ബംഗളൂരു: ബഹ്റിനിലെ വ്യവസായിയും മലയാളിയുമായ വി.കെ. രാജശേഖരൻ പിള്ള അടക്കമുള്ളവർ ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി പ്രണാബ് മുഖർജിയിൽ നിന്ന് ഏറ്റുവാങ്ങി.പ്രവാസി കൂട്ടായ്മയായ അബുദബിയിലെ ഇന്
പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ര്‌ടപതി സമ്മാനിച്ചു
ബംഗളൂരു: ബഹ്റിനിലെ വ്യവസായിയും മലയാളിയുമായ വി.കെ. രാജശേഖരൻ പിള്ള അടക്കമുള്ളവർ ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി പ്രണാബ് മുഖർജിയിൽ നിന്ന് ഏറ്റുവാങ്ങി.

പ്രവാസി കൂട്ടായ്മയായ അബുദബിയിലെ ഇന്ത്യ സോഷ്യൽ സെന്റർ, സിംഗപ്പൂർ ഇന്ത്യൻ അസോസിയേഷൻ, ഖത്തറിലെ ദോഹ ബാങ്ക് സിഇഒയും പാലക്കാട്ടു വേരുകളുമുള്ള തമിഴൻ ഡോ. ആർ. സീതാറാം എന്നിവരും അവാർഡ് ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു.

ഡോ. ഗൊറൂർകൃഷ്ണ ഹരിനാഥ് (ഓസ്ട്രേലിയ), ആന്റെർപ് ഇന്ത്യൻ അസോസിയേഷൻ (ബെൽജിയം), നസീർ അഹമ്മദ് മുഹമ്മദ് സക്കരിയ (ബ്രൂണെ), മുകുന്ദ് ബികുബായ് പുരോഹിത് (കാനഡ), നളിൻകുമാർ സുമൻലാൽ കോതാരി (ഡിജിബോട്ടി), വിനോദ് ചന്ദ്ര പട്ടേൽ (ഫിജി), രഘുനാഥ് മാരീ അന്തോനിൻ മാനറ്റ് (ഫ്രാൻസ്), ഡോ. ലായെൽ ആൻസൺ ഇ. ബെസ്റ്റ് (ഇസ്രായേൽ), ഡോ. സന്ദീപ് കുമാർ ടാഗോർ (ജപ്പാൻ), ആരിഫുൽ ഇസ്ലാം (ലിബിയ), ഡോ. മുനിയാണ്ടി തമ്പിരാജ (മലേഷ്യ), പ്രവിന്ദ് കുമാർ ജുഗ്നാഥ് (മൗറീഷ്യസ്), പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, സീനത്ത് മസറത്ത് ജാഫ്റി (സൗദി അറേബ്യ), ഡോ. കാറാനി ബലരാമൻ സഞ്ജീവി (സ്വീഡൻ), സുശീൽകുമാർ സറാഫ് (തായ്ലന്റ്്), വിൻസ്റ്റൺ ചന്ദർബാൻ ദൂകിരൻ (ട്രിനിഡാഡ്), വാസുദേവ് ഷംദാസ് ഷ്രോഫ് (യുഎഇ), ബ്രീട്ടീഷ് പാർലമെന്റ് മുൻ എംപി പ്രിതി പട്ടേൽ, നീന ഗിൽ (യുകെ), ഹരിബാബു ബിൻഡാൽ (അമേരിക്ക), ഡോ. ഭരത് ഹരിദാസ് ബരായ് (അമേരിക്ക), അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് അസി. സെക്രട്ടറി നിഷ ദേശായ് ബിസ്വാൾ ഡോ. മഹേഷ് മത്തേ (അമേരിക്ക), രമേശ് ഷാ (അമേരിക്ക), ഡോ. സമ്പത്കുമാർ ഷിദർമപ ശിവംഗി (അമേരിക്ക) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.

ഉപരാഷ്ട്രപതി ഹമിദ് അൻസാരി അധ്യക്ഷനും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സ്വപൻദാസ് ഗുപ്ത എംപി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഡോ. എസ്. ജയശങ്കർ, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, മുൻ അമേരിക്കൻ അംബാസഡർ സതീഷ് ചന്ദ്ര, പെപ്സികൊ സി.ഇ.ഒ ഇന്ദ്ര നൂയി, മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ യൂസഫലി, ആന്ദർ രാഷ്ര്‌ടീയ സഹയോഗ് പരിഷത് സെക്രട്ടറി ശ്യാം പരന്ദെ, വിദേശകാര്യ സെക്രട്ടറി ധ്യാനേശ്വർ എം. മുളേ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.