+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് കെഎംസിസി മൈ ഡോക്ടർ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് 13ന്

ദുബായ്: ദുബായ് കെഎംസിസി മൈ ഡോക്ടർ ആസ്റ്റർ മലബാർ ഗോൾഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിർണയചികിത്സാമരുന്ന് വിതരണ ക്യാമ്പ് ജനുവരി 13ന് (വെള്ളി) രാവിലെ എട്ടു മുതൽ ദുബായ് കെഎംസിസി അൽ ബറാഹ ആസ
ദുബായ് കെഎംസിസി മൈ ഡോക്ടർ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് 13ന്
ദുബായ്: ദുബായ് കെഎംസിസി മൈ ഡോക്ടർ ആസ്റ്റർ മലബാർ ഗോൾഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിർണയചികിത്സാമരുന്ന് വിതരണ ക്യാമ്പ് ജനുവരി 13ന് (വെള്ളി) രാവിലെ എട്ടു മുതൽ ദുബായ് കെഎംസിസി അൽ ബറാഹ ആസ്‌ഥാനത്ത് നടക്കും.

ക്യാമ്പിൽ അസ്‌ഥിരോഗ വിദഗ്ധൻ, ശിശുരോഗ വിദഗ്ധൻ, ജനറൽ മെഡിസിൻ, ഡെന്റൽ എന്നീ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും കൊളസ്ട്രോൾ, സ്മോക്ക് അനലൈസർ, യൂറിക്ക് ആസിഡ്, എസ്ജിപിടി, പ്രമേഹം, രക്‌ത സമ്മർദം, അമിതഭാരം തുടങ്ങിയ രോഗ നിർണയ ചികിത്സയും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടാതാണ്. തുടർ ചികിത്സക്ക് വരുന്നവർ പഴയ റിപ്പോർട്ടുകൾ കൊണ്ടുവരേണ്ടതാണെന്ന് ഹെൽത്ത് വിംഗ് ചെയർമാൻ ആർ. ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 042727773

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ