+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന്

ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 19ന് (ഞായർ) തിരി തെളിയും. രാവിലെ 4.30ന് നിർമാല്യ ദർശനം. തുടർന്ന് അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസ
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന്
ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 19ന് (ഞായർ) തിരി തെളിയും. രാവിലെ 4.30ന് നിർമാല്യ ദർശനം. തുടർന്ന് അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി ശ്രീജിത് അഡിഗ പരികർമിയാകും.

എല്ലാ വർഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല ഉള്ളതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള ഈ പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമർപ്പണത്തിനുള്ള മൺകലം, അരി, ശർക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറിൽ ലഭിക്കും.

വ്രതശുദ്ധിയോടും ആത്മ സമർപ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തിൽ അടുപ്പുകൂട്ടി അരി ശർക്കര എന്നിവ വച്ച് തിളച്ചു തൂവി പാകമാവുമ്പോൾ തീർഥം തളിച്ച നിവേദ്യം ദേവീ മന്ത്ര ജപത്തോടെ അഭീഷ്‌ട വര പ്രദായിനിയായ ശ്രീ ഭഗവതിക്ക് സമർപ്പിക്കുമ്പോൾ ദീർഘ സുമംഗലീത്വം മംഗല്യ ഭാഗ്യം, ആയുരാരോഗ്യ സമ്പത്സമൃദ്ധി ഇവയെല്ലാം അരുളി അമ്മ തന്റെ ഭക്‌തരെ കാത്തു രക്ഷിക്കുമെന്നാണ് സങ്കൽപ്പം.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. ഉഷ:പൂജ, 8.30ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരൽ, തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർഥം തളിക്കൽ, ഉച്ചപൂജ, ഉച്ച ദീപാരാധന, ഹംസധ്വനി മെഹ്റോളി അവതരിപ്പിക്കുന്ന ഭക്‌തിഗാനങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. ഉച്ചക്ക് അന്നദാനം.

ഡൽഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നീ സ്‌ഥലങ്ങളിൽ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണുകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 8376837119, 9811219540.

റിപ്പോർട്ട്: പി.എൻ. ഷാജി