+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷം ജനുവരി ഏഴിന്

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആർകെ പുരം ഏരിയായുടെ ആഭിമുഖ്യത്തിൽ ക്രിസ്മസും ന്യൂഇയറും ആഘോഷിക്കുന്നു. ജനുവരി ഏഴിന് (ശനി) ഡിഎംഎ കൾച്ചറൽ സെന്ററിൽ വൈകുന്നേരം നാലിനാണ് ആഘോഷ പരിപാടികൾ. ആർകെ പുര
ഡിഎംഎയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷം ജനുവരി ഏഴിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആർകെ പുരം ഏരിയായുടെ ആഭിമുഖ്യത്തിൽ ക്രിസ്മസും ന്യൂഇയറും ആഘോഷിക്കുന്നു. ജനുവരി ഏഴിന് (ശനി) ഡിഎംഎ കൾച്ചറൽ സെന്ററിൽ വൈകുന്നേരം നാലിനാണ് ആഘോഷ പരിപാടികൾ.

ആർകെ പുരം സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാ. പയസ് മലയികണ്ടത്തിൽ മുഖ്യാതിഥിയായിരിക്കും. കൗൺസിലർ യോഗിത റാഠി, പ്രസിഡന്റ് സി. കേശവൻ കുട്ടി, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിഎംഎ സെൻട്രൽ

കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ശാഖയിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറും. സ്നേഹവിരുന്നിനുള്ള കൂ പ്പണുകൾ ഭാരവാഹികളിൽനിന്നും ലഭിക്കുന്നതാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്