+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി.എൽ. ആന്റണി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സി.എൽ. ആന്റണി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ഛയത്തിൽ ചേർന്ന സമ്മേളനത്തിൽ ഡൽഹിയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖ
സി.എൽ. ആന്റണി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സി.എൽ. ആന്റണി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ഛയത്തിൽ ചേർന്ന സമ്മേളനത്തിൽ ഡൽഹിയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഡിഎംഎ പ്രസിഡന്റ് സി. കേശവൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, പ്രമുഖ നാടകാചാര്യനായ പ്രവാസി കലാരത്ന പ്രഫ. ഓംചേരി എൻ.എൻ. പിള്ള, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി, ആർഷ ധർമ്മ പരിഷദ് മുൻ പ്രസിഡന്റ് കെ. മാധവൻ നായർ, കേരള എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ബാബു പണിക്കർ, എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.പി. മണിയപ്പൻ, ഡൽഹി എൻഎസ്എസ് പ്രതിനിധി, മാതൃഭൂമി മുൻ ചീഫ് ഓഫ് ബ്യൂറോ എൻ. അശോകൻ, ജനസംസ്കൃതിക്കുവേണ്ടി ദാമോദരൻ, ഡൽഹി ശ്രീ നാരായണ കേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം, ജോൺ ഫിലിപ്പോസ്, ഓൾ ഇന്ത്യാ മലയാളി അസോസിയേഷനുവേണ്ടി അജികുമാർ മേടയിൽ, ഡിഎംഎ മുൻ ഭാരവാഹികളായ ജി. ശിവശങ്കരൻ, എസ്. ഉണ്ണികൃഷ്ണൻ, അനിത കാലേഷ്, സുന്ദരേശൻ തുടങ്ങി ഡിഎംഎയുടെ വിവിധ ഏരിയ ഭാരവാഹികൾ ആന്റണി സാറിനെ അനുസ്മരിച്ച് പ്രസംഗിച്ചു. സി.എൽ. ആന്റണിയുടെ മക്കളായ ജോൺ ആന്റണിയും ജോസഫ് ആന്റണിയും മറുപടി പ്രസംഗം നടത്തി. ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി എൻ.സി. ഷാജി അവതാരകനായിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി