+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ

ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 24ന് വൈകുന്നേരം 5.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. കരോൾ സർവീസ്, ഇടവകയിലെ കുട്ട
ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 24ന് വൈകുന്നേരം 5.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.

കരോൾ സർവീസ്, ഇടവകയിലെ കുട്ടികൾ അവതരിപ്പിക്കുന്ന സ്കിറ്റ്, തിരുപ്പിറവി അനുസ്മരണ ചടങ്ങുകൾ, ആഘോഷമായ ദിവ്യബലി, കേക്ക് വിതരണം എന്നിവ ചടങ്ങുകളുടെ ഭാഗമായിരിക്കും.

25ന് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. സെന്റ് പീറ്റേഴ്സ് ഭവൻ ബെർസറായിൽ രാവിലെ 10 നാണ് വിശുദ്ധ കുർബാന.

വിവരങ്ങൾക്ക്: 9136241312, 8700262602

ആർകെ പുരം സെന്റ് തോമസ് ചർച്ചിൽ ഡിസംബർ 24ന് രാത്രി 8.30ന് വിശുദ്ധ കുർബാന (ഇംഗ്ലീഷ്), 10.30ന് (ഹിന്ദി). 25ന് രാവിലെ 8.30ന് വിശുദ്ധ കുർബാന (ഇംഗ്ലീഷ് ആൻഡ് ഹിന്ദി).

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്